play-sharp-fill
ഒറ്റ മഴയിൽ എം.സി റോഡ് തവിടുപൊടി; ഒറ്റ ദിവസം ഉണ്ടായത് രണ്ട് അപകടങ്ങൾ; രണ്ടിലും ഇരയായത് ബൈക്ക് യാത്രക്കാർ; ഓടപോലും മൂടി അശാസ്ത്രീയമായ നിർമ്മാണം റോഡ് തകർത്തു

ഒറ്റ മഴയിൽ എം.സി റോഡ് തവിടുപൊടി; ഒറ്റ ദിവസം ഉണ്ടായത് രണ്ട് അപകടങ്ങൾ; രണ്ടിലും ഇരയായത് ബൈക്ക് യാത്രക്കാർ; ഓടപോലും മൂടി അശാസ്ത്രീയമായ നിർമ്മാണം റോഡ് തകർത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒറ്റ മഴയിൽ എം.സി റോഡ് തവിട് പൊടി. ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ച റോഡാണ് രണ്ടു ദിവസം മാത്രം നീണ്ടു നിന്ന മഴയിൽ തവിടുപൊടിയായത്. സംക്രാന്തി മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത് റോഡിൽ പലയിടത്തും വെള്ളക്കെട്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനിടെ രണ്ടിടത്താണ് അപകടം ഉണ്ടായത്. തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിൽ ബൈക്ക് വെള്ളക്കെട്ടിലെ കുഴിയിൽ ചാടി മറിഞ്ഞു യുവാവിനു പരിക്കേറ്റു. അടിച്ചിറയിൽ തകർന്നു കിടക്കുന്ന റോഡിലെ കുഴിയിൽ ചാടി മറിഞ്ഞാണ് യുവാവിനു പരിക്കേറ്റത്.

സംക്രാന്തി മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത് എം.സി റോഡ് അശാസ്ത്രീയമായി നിർമ്മിച്ചതാണ് എന്നു വ്യക്തമാക്കുന്നതാണ് ഒറ്റ മഴയിൽ തവിടുപൊടിയായ റോഡിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ 8.40 ന് ആദ്യം അപകടം ഉണ്ടായ തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിൽ റോഡിൽ നേരത്തെ ഉണ്ടായിരുന്ന ഓടയും, വെള്ളം കടന്നു പോകുന്നതിനായി ഉണ്ടാക്കിയിരുന്ന പാസേജും പൂർണമായും മൂടിയിരിക്കുകയാണ് എന്നു വ്യക്തമാകുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ റോഡിൽ റോഡിൽ വെള്ളംകെട്ടി നിൽക്കുന്നതിന്റെ പ്രധാന കാരണമാണ് ഇത്. ഇത്തരത്തിൽ റോഡിൽ വെള്ളം കെട്ടി നിന്നാണ് ചൊവ്വാഴ്ച രാവിലെ അപകടം ഉണ്ടായത്.

തെള്ളകത്ത് തന്നെ റോഡരികിലെ ഓടയിൽ മണ്ണ് നിറഞ്ഞ് പുല്ലും കാടും വളർന്നു പടർന്നു നിൽക്കുകയാണ്. അതുകൊണ്ടു തന്നെ റോഡരികിലെ ഓടയിലൂടെ ഒഴുകേണ്ട വെള്ളം പൂർണമായും റോഡിലേയ്ക്കു കവിഞ്ഞൊഴുകാൻ തുടങ്ങി. പലയിടത്തും റോഡ് തകരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നും ഇതു തന്നെയാണ്.

ഇത് കൂടാതെയാണ് റോഡിന്റെ അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡ് നിർമ്മാണത്തിലെ ക്രമക്കേടുമാണ് ഇപ്പോൾ അതിവേഗം റോഡ് തകർന്നതിനു പ്രധാന കാരണമെന്നാണ് സംശയിക്കുന്നത്. സംക്രാന്തി മുതൽ ഏറ്റുമാനൂർ വരെയുള്ള റോഡിൽ പത്തിലേറെ സ്ഥലങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. മഴ രണ്ടു ദിവസം കൂടി തുടരുകയാണെങ്കിൽ ഇത് റോഡ് കൂടുതൽ സ്ഥലങ്ങളിൽ തകരുന്നതിന് ഇടയാക്കും.

എം.സി റോഡിൽ സംക്രാന്തി മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് നടക്കുന്നത് എന്നു നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മഴയിൽ റോഡ് തകർന്നതോട് ഇത് സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.