തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിലെ അപകടം; അപകടകാരണം റോഡിലെ വെള്ളക്കെട്ടു മാത്രമെന്നു മോട്ടോർ വാഹന വകുപ്പ്; എയിസ് ലോറിയിൽ തട്ടിയില്ലെന്നു തെളിയിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ അപകടത്തിന്റെ കാരണം റോഡിലെ വെള്ളക്കെട്ട് മാത്രം. ബൈക്ക് യാത്രക്കാരന് എങ്ങിനെയാണ് പരിക്കേറ്റത് എന്നു വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് വെള്ളക്കെട്ടിടെ കുഴിയിൽ വീണു മറിയുകയായിരുന്നുവെന്നു വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ ഷോബിൻ ജെയിംസ് എന്ന യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
രാവിലെ 8.46 ന് തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിലെ വെള്ളക്കെട്ടിലാണ് ബൈക്ക് മറിഞ്ഞത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക്, വെള്ളക്കെട്ടിനു നടുവിലെ കുഴിയിൽ ചാടുകയായിരുന്നു. മറ്റൊരു ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് കുഴിയിൽ ചാടി ബൈക്ക് മറിഞ്ഞത്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ എയിസ് മിനി ലോറിയുടെ പിൻചക്രങ്ങളിൽ യുവാവിന്റെ തല ഇടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലാണ് സി.സി.ടി.വി ക്യാമറ പരിശോധിച്ചത്. ഇതോടെയാണ് അപകടത്തിന്റെ കൃത്യമായ വിവരം ലഭിച്ചത്.
മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ ഇങ്ങനെ
മാതാ ഹോസ്പിറ്റലിന്റെ കവാടത്തിൽ ഉള്ള വെള്ളക്കെട്ടും അതുമൂലം രൂപപ്പെട്ട കുഴികളും ആണ് പ്രധാന അപകട കാരണം. ഹോസ്പിറ്റലിന്റെ കവാടത്തിനു കുറുകെ ഉണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്. വെള്ളം ഒഴുക്ക് തടസപ്പെടുന്ന രീതിയിൽ ഓട മൂടപ്പെട്ടതിനാൽ ഇവിടെ അപകടം ഉണ്ടാവുന്നത് ഒരു നിത്യ സംഭവമാണ്. ഓടകളുടെ യും മറ്റും ശരിയായ പരിപാലന കുറവുമൂലം റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ തകർച്ചയ്ക്കും ഗുരുതരമായ വാഹന അപകടങ്ങൾക്കും കാരണമാകുന്നു.
സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ കാണാം –