play-sharp-fill
സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ ;  1420 പേർക്ക് കൂടി കൊവിഡ് ; 1715 പേർക്ക് രോഗമുക്തി : നാല് മരണം

സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ ; 1420 പേർക്ക് കൂടി കൊവിഡ് ; 1715 പേർക്ക് രോഗമുക്തി : നാല് മരണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് രോഗം സ്ഥിരീകരിച്ചത് 1420 പേർക്ക്. 1715 പേർക്ക് രോഗമുക്തി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1216. സംസ്ഥാനത്ത് എറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്.

വിദേശത്തുനിന്ന് എത്തിയ 60 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 108 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 30 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് നാലു കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം 485, കാല്ലം 41, പത്തനംതിട്ട 38, ആലപ്പുഴ 169, കോട്ടയം 15, ഇടുക്കി 41, എറണാകുളം 101, തൃശൂർ 64,മലപ്പുറം 114, പാലക്കാട് 39,കോഴിക്കോട് 173,കണ്ണൂർ 57,വയനാട് 10, കാസർഗോഡ് 73 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 485 പേരിൽ 432 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്‌. തിരുവനന്തപുരത്ത് ഏഴ് ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസർഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാർ (41), കോഴിക്കോട് വെള്ളികുളങ്ങര സ്വദേശി സുലൈഖ (63), കൊല്ലം സ്വദേശി ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമൻ (84) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.