play-sharp-fill
രാവിലെ ശമിച്ച മഴ ഉച്ചയ്ക്കു ശേഷം കനത്തു: കോട്ടയത്ത് ഉച്ചയ്ക്കു ശേഷം വൻ പെരുമഴ; കോട്ടയം വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 34 കുടുംബങ്ങൾ; വെള്ളം ഉയർന്നാൽ കൂടുതൽ പേരെ പാർപ്പിക്കാനും ക്രമീകരണങ്ങൾ സജ്ജം

രാവിലെ ശമിച്ച മഴ ഉച്ചയ്ക്കു ശേഷം കനത്തു: കോട്ടയത്ത് ഉച്ചയ്ക്കു ശേഷം വൻ പെരുമഴ; കോട്ടയം വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 34 കുടുംബങ്ങൾ; വെള്ളം ഉയർന്നാൽ കൂടുതൽ പേരെ പാർപ്പിക്കാനും ക്രമീകരണങ്ങൾ സജ്ജം

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാവിലെ അൽപം അകന്നു നിന്ന മഴ ഉച്ചയ്ക്കു ശേഷം പൂർവാധികം ശക്തമായി എത്തിയതോടെ, ജില്ലയിലെ താഴ്ന്ന മേഖലകൾ അടക്കം വെള്ളത്തിലായി. മുണ്ടക്കയത്തും പാലായിലും അടക്കം കഴിഞ്ഞ ദിവസങ്ങളിൽ മഴയും ഉരുൾപ്പൊട്ടലും ഉണ്ടായ സ്ഥലങ്ങളിൽ നിന്നെല്ലാം മഴവെള്ളം കുത്തിയൊലിച്ച് കോട്ടയം നഗരത്തിലെ പടിഞ്ഞാറൻമേഖലയിലേയ്ക്ക് എത്തുന്നതാണ് പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരാൻ കാരണമായിരിക്കുന്നത്.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നു ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് നിർത്തിവച്ചു. എ സി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള കെ.എസ്സ്.ആർ.ടി.സി സർവ്വീസ് രാവിലെ മുതൽ തന്നെ നിർത്തി വച്ചിരുന്നു. ബസുകൾ സർവ്വീസ് നടത്തുന്നത് മങ്കൊമ്പ് ബ്‌ളോക്ക് ജങ്ഷൻ വരെ മാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പെയ്ത മഴയിൽ ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി നഗരസഭ, യിലും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.
എ.സിറോഡ് കോളനി, പറാൽ വെട്ടിത്തുരുത്ത്, തൂപ്രം, മുളയ്ക്കാന്തുരുത്തി എന്നീ പ്രദേശങ്ങളിൽ കോട്ടയം ആർ ഡി ഒ ജോളി ജോസഫ്, തഹസീൽദാർ ജിനു പുന്നൂസ് , ഡപ്യൂട്ടി തഹസീൽദാർമാർ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു. ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന വെസ്റ്റ് ഗവ.യു പി സ്‌കൂളിൽ ക്യാമ്പ് ആരംഭിച്ചു.

കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുകയാണ്. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളായ പേരൂർ, വെള്ളൂപ്പറമ്പ് ,ഇറഞ്ഞാൽ,നാഗമ്പടം, ചുങ്കം, ഇല്ലിക്കൽ,താഴത്തങ്ങാടി, തിരുവാർപ്പ് പ്രദേശങ്ങളിൽ വെള്ളപൊക്ക ഭീഷണി തുടരുകയാണ്. ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയിൽ പ്രദേശമാകെ വെള്ളത്തിലായിട്ടുണ്ട്.

താലൂക്കിൽ നിലവിൽ 33 ക്യാമ്പുകൾ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി. കോട്ടയത്തെ കല്ലറ മുണ്ടാറിൽ 350 ഓളം വീടുകളിൽ വെള്ളകയറി. കോട്ടയം കടത്തുരുത്തിക്ക് സമീപം ബൈപ്പാസ് റോഡിൽ മണ്ണിടിഞ്ഞു വീണു.

ഏറ്റുമാനൂർ നഗര സഭ പരിധിയിൽ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. റോഡിന്റെ പകുതിയോളം മണ്ണ് വീണ നിലയിലാണ്. ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

കോട്ടയം നഗരത്തിൽ വയസ്‌കര ഗവ. ടൗൺ ഘജട, കാരാപ്പുഴ ഏഒട, ചാലുകുന്ന് ഇചക സ്‌കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചത്. മൂന്നിടത്തുമായി 113 പേരാണുള്ളത്.ആകെ 34 കുടുംബങ്ങൾ. അയർക്കുന്നം വില്ലേജിൽ ആരംഭിച്ച ആറ് ക്യാമ്പിൽ 347 പേർ കഴിയുന്നു.
വൈക്കം താലൂക്കിൽ 10 ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

ഇതിൽ മൂന്നെണ്ണം 60 വയസിൽ മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണ്. 10 ക്യാമ്പുകളിലുമായി, 76 പുരുഷന്മാരെയും, 86 സ്ത്രീകളെയും, 35 കുട്ടികളെയും
60 വയസിൽ കൂടുതൽ പ്രായമുള്ള 8 പേരെയുമുൾപ്പെടെ ആകെ 205 പേരാണുള്ളത്. വൈക്കം താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തഹസിൽദാർ, അഡീഷണൽ തഹസിൽദാർ എന്നിവർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.