play-sharp-fill
കേട്ടത് വൻ സ്‌ഫോടന ശബ്ദം: വിമാനത്താവളത്തിന്റെ മതിൽ തവിടു പൊടി; തലയും വാലും വേറെയായി; കരിപ്പൂരിൽ കണ്ടത് കേരളം കണ്ടിട്ടില്ലാത്ത അതിഭീകര വിമാന ദുരന്തം

കേട്ടത് വൻ സ്‌ഫോടന ശബ്ദം: വിമാനത്താവളത്തിന്റെ മതിൽ തവിടു പൊടി; തലയും വാലും വേറെയായി; കരിപ്പൂരിൽ കണ്ടത് കേരളം കണ്ടിട്ടില്ലാത്ത അതിഭീകര വിമാന ദുരന്തം

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ തകർന്നു വീണ വിമാനത്തിന്റെ തകർച്ച, കേരളത്തിലെ ഓരോ കുടുംബത്തെയുമാണ് ഭയപ്പെടുത്തുന്നത്. കരിപ്പൂരിൽ വിമാനത്തിനൊപ്പം തകർന്നു വീണത് കേരളത്തിലെ ഒരു പിടികുടുംബങ്ങളുടെ സ്വപ്‌നങ്ങൾ കൂടിയാണ്.

പൈലറ്റും സഹ പൈലറ്റും അടക്കമുള്ള 17 പേരാണ് അപകടത്തിൽ മരിച്ചത്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 123 പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേർക്കും സാരമായ പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരീകരിച്ച മരണങ്ങൾ

പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ മരിച്ചു. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് പുരുഷൻമാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ:
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ
5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചവർ:
1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസിൽ മരിച്ചവർ:
1. ദീപക്
2. അഖിലേഷ്
3. ഐമ എന്ന കുട്ടി

ഫറോക്ക് ക്രസൻറ് ആശുപത്രിയിൽ മരിച്ചത്:
1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ

കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ.

റിനീഷ് (32),അമീന (21)ഇൻഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാൻ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റിൻ, താഹിറ (46), നൗഫൽ, ഇഷൽ (16). ബിഷൻ, ആമിന, താജിന (ഗർഭിണി),സൗക്കീൻ (50), ഹാദിയ (7), അഫ്സൽ മാളിയേക്കൽ, നാജിയ ചങ്ങരംകുളം, യദുദേവ് (9)ബിലാൽ (6), ഹിസ (10),വാഹിബ, ഹിഷാം

കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ (ഇതിൽ ഗുരതരമായി പരിക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്)

റബീഹ എടപ്പാൾ
സൈഫുദ്ദീൻ കൊടുവള്ളി
ശ്രീമണികണ്ഠൻ പാലക്കാട്
ഹരീന്ദ്രൻ തലശ്ശേരി
ബഷീർ വടക്കാഞ്ചേരി
അജ്മൽ റോഷൻ നിലമ്ബൂർ
നിസാമുദ്ദീൻ മഞ്ചേരി
ശരീഫ തോട്ടുമുക്കം
ഉമ്മുകുൽസു കാടാമ്ബുഴ
അഷ്റഫ് കുറ്റ്യാടി
മുഹമ്മദ് ഷാഹിം മലപ്പുറം
അർജുൻ വടകര
ജിബിൻ വടകര
ഷാമിൽ
രേഷ്മ
ഷംസുദ്ദീൻ വാഴക്കാട്
മുഹമ്മദ് അബി
സുധീർ
റോഷൻ നിലമ്ബൂർ
നിസാം ചെമ്ബ്രശ്ശേരി
ഫൈസൽ
ഫിദാൻ
രേഷ്മ
മുഹമ്മദ് ഷഹീം
അബ്ദുൾ റഫീഖ് ആൻഡ് ഫാമിലി