video
play-sharp-fill
മൂന്നാർ രാജമലയിൽ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം; 20 വീടുകൾ മണ്ണിനടിയിൽ; മൂന്ന് പേർ മരിച്ചതായി സൂചന

മൂന്നാർ രാജമലയിൽ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം; 20 വീടുകൾ മണ്ണിനടിയിൽ; മൂന്ന് പേർ മരിച്ചതായി സൂചന

സ്വന്തം ലേഖകൻ

മൂന്നാര്‍: രാജമല പെട്ടിമുടിയില്‍ ജനവാസമേഖലയായ എസ്‌റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടം. നിരവധിപേര്‍ മണ്ണിനടിയിൽ കുടുങ്ങിയതായാണ് വിവരം. മൂന്ന് പേരെ മണ്‍കൂനയില്‍ നിന്ന് പുറത്തെടുത്തു. ഇവര്‍ മരിച്ചതായി സംശയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് 20 ലധികം വീടുകള്‍ ഉണ്ടെന്നാണ് വിവരം. രാത്രിയിലായിരുന്നു മണ്ണിടിഞ്ഞതാണെന്ന് സംശയം‌. ഇന്നു രാവിലെ തോട്ടം തൊഴിലാളികള്‍ വനംവകുപ്പില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌റ്റേറ്റിന്റെ ഭാഗമായിട്ടുള്ള ലയമാണ്. 80 ലധികം പേര്‍ താമസിക്കുന്ന സ്ഥലമാണ് ഇവിടം. തമിഴ്‌നാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് കൂടുതല്‍. നിലവിലെ സ്ഥിതിയില്‍ സ്ഥലത്തേക്ക് എത്തിപ്പെടുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്. മൂന്നാര്‍ രാജമല പാതയിലെ പെരിയവര പാലം ഒലിച്ചു പോയതും രക്ഷ പ്രവർത്തനത്തിന് തിരിടച്ചടിയാകുന്നുണ്ട്.

അതുകൊണ്ടുതന്നെ രണ്ടു മണിക്കൂറോളം എടുത്ത് ചുറ്റിവേണം ഇവിടെയെത്താന്‍. നേരിട്ട് എത്തുക സാധ്യമല്ലാത്തതിനാല്‍ ഇവിചേക്ക് എത്താൻ മറ്റ് വഴികൾ ആശ്രയിക്കേണ്ടി വരും. വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായിരിക്കുകയാണ്. ടെലിഫോണ്‍ സിഗ്നല്‍ കിട്ടാനും പ്രയാസം നേരിടുകയാണ്.

പുറത്തെത്തിച്ച മൂന്ന് പേര്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇവരോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ​ തോട്ടം തൊഴിലാളികള്‍ ആയതിനാല്‍ രാവിലെ തന്നെ ജോലിക്ക് പോകുന്നവരാണ് ഇവിടെ കൂടുതലും.