video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashകോവിഡ് വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് ; രാജ്യത്ത് മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം നടക്കുക ഒൻപത്...

കോവിഡ് വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് ; രാജ്യത്ത് മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം നടക്കുക ഒൻപത് സംസ്ഥാനങ്ങളിൽ : കേരളത്തിൽ കേന്ദ്രങ്ങളില്ല

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ കോവിഡ് വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക്. രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിലാണ് പരീക്ഷണം നടക്കുക.

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് തുടങ്ങി 9 സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ്. ഇതിൽ എട്ട് കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ്. അതിൽ നാലെണ്ണം പുനൈയിലും. അതേസമയം കേരളത്തിൽ പരീക്ഷണ കേന്ദ്രങ്ങളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമാണ് ഈ ഘട്ടം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന മൂന്നാം ഘട്ട പരീക്ഷണം ഈ മാസം ഇരുപതിനായിരിക്കും ആരംഭിക്കും. അവസാന രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നത്.

രോഗവ്യാപനം അതിരൂക്ഷമായ നഗരങ്ങളിലാണ് സീറംഓക്‌സഫെഡ് കോവി ഷീൽഡി വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ നൂറുപേരിലും മൂന്നാം ഘട്ടത്തിൽ 1600 പേരിലുമാണ് വാക്‌സിൻ പരീക്ഷണം നടത്തുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments