video
play-sharp-fill

കൊറോണ വൈറസ് ബാധ : സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം  ശ്യാമൾ ചക്രബർത്തി അന്തരിച്ചു

കൊറോണ വൈറസ് ബാധ : സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം ശ്യാമൾ ചക്രബർത്തി അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടർന്ന് മുതിർന്ന സി.പി.എം നേതാവും സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ശ്യാമൾ ചക്രബർത്തി (76) അന്തരിച്ചു. 76 വയസായിരുന്നു.

ജൂലൈ മാസം 29 ന് കോവിഡ് 19 സ്ഥിരീകരിച്ച ഇദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇവിടെ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്യാമൾ വളരെക്കാലമായി വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1 മുതൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 1982 മുതൽ 1996 വരെ മൂന്ന് തവണ സംസ്ഥാന ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ സി.ഐ.ടി.യുവിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

കോവിഡ് ബാധിച്ച് മരണപ്പെടുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് ശ്യാമൽ. തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനശ് ഘോഷ് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധിതനായി അന്തരിച്ചിരുന്നു.