video
play-sharp-fill
കോട്ടയം നഗരസഭയിലെ 21 ആം വാർഡും പനച്ചിക്കാട് പഞ്ചായത്തിലെ ആറും പതിനാറും വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ; രണ്ടാം തവണയും കണ്ടെയ്ൻമെന്റ് സോണിലായി പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടു വാർഡുകൾ; ഭയപ്പെടേണ്ട കാര്യമില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ

കോട്ടയം നഗരസഭയിലെ 21 ആം വാർഡും പനച്ചിക്കാട് പഞ്ചായത്തിലെ ആറും പതിനാറും വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ; രണ്ടാം തവണയും കണ്ടെയ്ൻമെന്റ് സോണിലായി പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടു വാർഡുകൾ; ഭയപ്പെടേണ്ട കാര്യമില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിലെ ഒരു വാർഡിനെയും പനച്ചിക്കാട് പഞ്ചായത്തിലെ രണ്ടു വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണിലാക്കി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ജില്ലാ ഭരണകൂടം ഇന്നലെ പുറത്തിറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ ഉത്തരവ് ഉള്ളത്. ഇതോടെ ജില്ലയിലെ 98 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 21-ാം വാർഡ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 6, 16 വാർഡുകൾ, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്, കങ്ങഴ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ് എന്നിവയാണ് കണ്ടെയ്മൻമെന്റ് സോണിൽ പുതുതായി ഉൾപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുനിസിപ്പാലിറ്റിയിലെ 39-ാം വാർഡ് പട്ടികയിൽനിന്ന് ഒഴിവാക്കി. കൊവിഡ് വ്യാപനത്തിനു ശേഷം രണ്ടാം തവണയാണ് പനച്ചിക്കാട് പഞ്ചായത്തിലെ ഈ രണ്ടു വാർഡുകളും കണ്ടെയ്ൻമെന്റ് സോണാകുന്നത്. എന്നാൽ, ആദ്യ തവണത്തെ അത്രയും നിയന്ത്രണങ്ങൾ ഇക്കുറി കണ്ടെയ്ൻമെന്റ് സോണുകളിൽ ഉണ്ടാകില്ല. കഴിഞ്ഞ തവണയുണ്ടായ നിയന്ത്രണങ്ങളുടെ പാതി പോലും ഇക്കുറി ഇല്ല. രോഗി താമസിക്കുന്ന സ്ഥലം മാത്രമാവും ഇക്കുറി കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ വരിക.

നിലവിൽ ജില്ലയിൽ 27 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 98 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ

1.കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 36, 46

2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും

3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4.വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25

ഗ്രാമപഞ്ചായത്തുകൾ

5.പാറത്തോട് -8, 9

6.അയ്മനം-14

7.ഉദയനാപുരം-6, 7, 16

8.കുമരകം- 10, 11

9.ടിവി പുരം- 12

10.വെച്ചൂർ-1, 4

11.മറവന്തുരുത്ത്-1

12.വാഴപ്പള്ളി-7, 11, 12, 17, 20

13.പായിപ്പാട് -7, 8, 9, 10, 11

14.കുറിച്ചി-4, 20

15.മീനടം-2, 3

16.മാടപ്പള്ളി-18

17.നീണ്ടൂർ-8

18.കാണക്കാരി-3, 10

19.തൃക്കൊടിത്താനം- 15

20.പുതുപ്പള്ളി-14

21.തലയാഴം-7,9

22.എരുമേലി-1

23.അതിരമ്പുഴ-1, 9,10, 11, 12, 20, 21, 22

24.മുണ്ടക്കയം-12

25.അയർക്കുന്നം-15

26. പനച്ചിക്കാട് -6,16

27. കങ്ങഴ-6