സ്വന്തം ലേഖകൻ
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാൽ പണം അപഹരിച്ചത് വാർത്തകളിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്ന് ബിജുപാലിന്റെ ഭാര്യ സിമി. എത്ര രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് ഉൾപ്പെടെ ഇതിനെപ്പറ്റി യാതൊന്നും തന്നോട് പറഞ്ഞിട്ടില്ല.
കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി.ഇതുവരെ തെറ്റായ ഒരു പ്രവൃത്തിയും ബിജു ലാലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സിമി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് പേരും സർക്കാർ ജീവനക്കാരാണ്.രണ്ട് പേർക്കും ശമ്പളം കിട്ടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്ല. ഓൺലൈൻ റമ്മി കളിച്ച് കുറച്ച് പണം പോയെന്ന് ഇടയ്ക്ക് എന്നോട് പറഞ്ഞിരുന്നു. അതിന്റെ പേരിൽ ഞാൻ വഴക്കിട്ടപ്പോൾ ഒരു ദിവസം വീട്ടിൽ നിന്നിറങ്ങി പോവുകയും ചെയ്തിരുന്നു. ഫോൺ പോലും എടുക്കാതെയാണ് വീട്ടിൽ നിന്നിറങ്ങി പോയത്.
ട്രഷറി തട്ടിപ്പിനായി താൻ ഒന്നും ചെയ്തിട്ടില്ല. തന്നെ പ്രതിയാക്കിയതാണ് ക്രൂരതയാണെന്നും സിമി പറഞ്ഞു.
പൊലീസിനോട് വിശദമായി എല്ലാം പറഞ്ഞുകൊടുത്തു. എന്നാൽ കേസുമായി ബന്ധപ്പെട്ട് എന്റെ നിപരരാധിത്വം അന്വേഷിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും കേസ് വന്ന ശേഷമാണ് അറിയുന്നതെന്നും സിമി പറയുന്നു.