play-sharp-fill
വഞ്ചിയൂര്‍ സബ്ട്രഷറി പണം തട്ടിപ്പ്: ബിജുലാൽ പണം മാറ്റിയത് 5 അക്കൗണ്ടുകളിലേക്ക് ; ബിജുലാലിനെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് സൂചന

വഞ്ചിയൂര്‍ സബ്ട്രഷറി പണം തട്ടിപ്പ്: ബിജുലാൽ പണം മാറ്റിയത് 5 അക്കൗണ്ടുകളിലേക്ക് ; ബിജുലാലിനെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ കൂടുതൽ വ്യക്തത. പ്രതിയായ ബിജുലാൽ 5 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. പണം തട്ടാൻ ഇയാൾക്ക് വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും അന്വേഷിച്ച് വരികയാണ്.


ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള പണമാണ് തട്ടിയെടുത്തത്. മാസങ്ങൾക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ പണം തട്ടിയ സീനിയര്‍ അക്കൗണ്ട് ബിജുലാലിന്‍റെ ഭാര്യയേയും പ്രതിചേര്‍ത്തു. സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടിലേക്കാണ് ഇയാൾ പണം മാറ്റിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബിജുലാൽ മുമ്പ് ജോലി ചെയ്തിരുന്ന ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. രണ്ട് മാസം മുൻപ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മേയ് 31നാണ് സബ്ട്രഷറി ഓഫീസർ വിരമിച്ചത്.

അതിന് രണ്ട് മാസം മുൻപ് മുതൽ അദ്ദേഹം അവധിയിലുമായിരുന്നു. വിരമിക്കുന്ന ദിവസം തന്നെ യൂസർനെയിമും പാസ്‌വേർഡും റദ്ദാക്കണമെന്നാണ് ചട്ടം. ഈ യൂസർനെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു.

എന്നാൽ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കിൽ രണ്ട് കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറേയും വിജിലൻസിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു.