
മെഡിക്കൽ കോളേജിലെ നഴ്‌സിംങ് സൂപ്രണ്ട് ചമഞ്ഞ് തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ പേരൂർ സ്വദേശി പറ്റിച്ചത് നാലു പേരെ; തട്ടിയെടുത്തത് സർട്ടിഫിക്കറ്റും പണവും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് ചമഞ്ഞ് ആശുപത്രി വളപ്പിൽ കറങ്ങി നടന്ന് തട്ടിപ്പു നടത്തുന്ന പ്രതി പിടിയിൽ. പേരൂർ സ്വദേശിയായ യുവാവാണ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ കറങ്ങി നടന്ന് ആളുകലെ തെറ്റിധരിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിരുന്ന യുവാവിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.
പേരുർ മർത്ത ശ്മുനി പള്ളിക്കു സമീപം പുതുക്കരിയിൽ വീട്ടിൽ ജോസഫ് മാത്യു മകൻ പ്രിൻസ്(37) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഗോപകുമാർ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങളായി പ്രിൻസ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങി നടക്കുകയായിരുന്നു. താൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിംങ് സൂപ്രണ്ട് ആണെന്നായിരുന്നു ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികളെയും, കൂട്ടിരിപ്പുകാരെയും പരിചയപ്പെട്ട് അടുത്തുകൂടുന്ന ഇയാൾ ഇവർക്കു ജോലി വാഗ്ദാനം ചെയ്യും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നേഴ്‌സിംഗ് സൂപ്രണ്ടാണന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇടപെട്ടിരുന്നത്. മെഡിക്കൽ കോളജിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് അടുത്തു കൂടുന്നവരോട് സർട്ടിഫിക്കറ്റും പണവും ഇയാൾ കൈക്കലാക്കും. ഇത്തരത്തിൽ നാലു പേരിൽ നിന്നായി സർട്ടിഫിക്കറ്റും 14000 രൂപയുമാണ് ഇയാൾ തട്ടിയെടുത്തിരുന്നത്.
ഇത്തരത്തിൽ നാലു പേരിൽ നിന്നായി മെഡിക്കൽ കോളേജ് പരിസരത്ത് ഒരാൾ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് ഇയാൾക്കായി ദിവസങ്ങളായി പ്രദേശത്ത് തിരച്ചിൽ നടത്തി വരികയായിരുന്നു.
കഴിഞ്ഞ ദിവസം പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കണ്ടതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാറിനു രഹസ്യ വിവരം ലഭിച്ചു. തുടർന്നു എസ്്.ഐമാരായ പ്രദീപ്, സജിമോൻ, സന്തോഷ്, നോബിൾ, സാജു എ.എസ്.ഐ പദ്മകുമാർ എന്നിവർ ചേർന്നു സ്ഥലത്ത് എത്തി.
പൊലീസിനെ കണ്ട പ്രതി മെഡിക്കൽ കോളേജ് ആസുപത്രി ഭാഗത്തു നിന്നും ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തി ഐ.സി.എച്ച് ഭാഗത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. ടിയാൻ സമാന രീതിയിൽ കൂടുതൽ പേരിൽ നിന്നും പണം തട്ടിയെടുത്തതായി സംശയിക്കുന്നു. അന്വേഷണം നടത്തി വരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.