video
play-sharp-fill
കൊവിഡ്കാലത്തെ മഴയാണ്, വേണം കൂടുതൽ ജാഗ്രത…! പുറത്ത് പോകുമ്പോൾ ഒന്നിലേറെ മാസ്‌കുകൾ കൈയിൽ കരുതുക, നനഞ്ഞ മാസ്‌ക് കവറിൽ സൂക്ഷിച്ച് വയ്ക്കുക ; ശ്രദ്ധിക്കാം ഇവയൊക്കെ

കൊവിഡ്കാലത്തെ മഴയാണ്, വേണം കൂടുതൽ ജാഗ്രത…! പുറത്ത് പോകുമ്പോൾ ഒന്നിലേറെ മാസ്‌കുകൾ കൈയിൽ കരുതുക, നനഞ്ഞ മാസ്‌ക് കവറിൽ സൂക്ഷിച്ച് വയ്ക്കുക ; ശ്രദ്ധിക്കാം ഇവയൊക്കെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ മഹാമാരിയ്ക്കിടെ മഴക്കാലവും എത്തിയതോടെ ഏറെ ശ്രദ്ധയും കരുതലും ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. മഴക്കാലത്ത് ഉണ്ടാവുന്ന വൈറൽ പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കൊവിഡിന് സമാനമാണ്. അതുകൊണ്ട് തന്നെ കൊറോണയ്ക്കിടെയുള്ള മഴക്കാലത്ത് ഏറെ ശ്രദ്ധ അത്യാവശ്യമാണ്.

കൊറോണ ഒപ്പമുള്ള ഈ മഴക്കാലത്ത് കൂടുതൽ ജാഗ്രതയുള്ളവരാകണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

1. നനഞ്ഞ മാസ്‌ക് ധരിക്കരുത്, പുറത്തുപോകുന്ന സമയങ്ങളിൽ ഒന്നിലേറെ മാസകുകൾ കൈയിൽ കരുതുക.

2. ഒരിക്കൽ ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയരുത്. ഒപ്പം നനഞ്ഞ മാസ്‌കുകൾ കവറിൽ സൂക്ഷിച്ചുവയ്ക്കുക. തുണി മാസ്‌കുകൾ സോപ്പുപയോഗിച്ചു കഴുകി പരമാവധി വെയിലത്തുണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കാം.

3. ഉപയോഗശൂന്യമായ മാസ്‌ക് മാലിന്യനിർമാർജനത്തിന്റെ ഭാഗമായി കത്തിച്ചു കളയണം.

4. നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ അവ ധരിക്കാതിരിക്കുക.

5. ഇറുകിക്കിടക്കുന്ന ആഭരണങ്ങൾ/ വസ്തുക്കൾ/ വസ്ത്രങ്ങൾ ഇവ ധരിക്കരുത്. ഇത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

6. മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ, പേഴ്‌സുകൾ തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. വൈറസ ഭീഷണി ഉള്ളതിനാൽ ഡിജിറ്റൽ പണമിടപാടുകൾ നടത്തുക.

7. പനിയോ ജലദോഷ രോഗലക്ഷണങ്ങളോ കണ്ടാൽ ഇ –സഞ്ജീവനി ഓൺലൈൻ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടരണം. രോഗശമനമില്ലെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളിലെത്തണം. പോകുമ്പോൾ കഴിയുന്നതും രോഗിമാത്രം പോകണം.

8. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലുള്ളവർ രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകർ/ ദിശ/ ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.