
എന്താ അദ്ദേഹം ചെയ്ത കുറ്റം, ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവച്ചു കൊന്നു..! മനോരമ ചാനൽ ചർച്ചയിൽ രാജ്യ വിരുദ്ധ പരാമർശം സന്ദീപ് വാര്യർ നടത്തിയോ; സന്ദീപ് വാര്യർക്കെതിരെ ട്രോൾ മഴ ; പ്രചാരണം നടത്തുന്നവർ പിതൃശൂന്യർ എന്നു വാര്യർ; വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: എന്താ അദ്ദേഹം ചെയ്ത കുറ്റം.. ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവച്ചു കൊന്നു..! കഴിഞ്ഞ ദിവസം നടന്ന മലയാള മനോരമ കൗണ്ടർ പോയിന്റിലെ ബി.ജെ.പി വ്യക്താവ് സന്ദീപ് വാര്യറുടെ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലായ ചർച്ച. സംഭവം വൈറലായി മാറുകയും, സി.പി.എമ്മിന്റെ സൈബർ പോരാളികൾ ഏറ്റെടുക്കുകയും ചെയ്തതോടെ ട്രോൾ മഴയാണ് സന്ദീപിനെതിരെ ഉയരുന്നത്.
ശനിയാഴ്ച രാത്രിയിൽ നടന്ന മലയാള മനോരമയിൽ നടന്ന കൗണ്ടർ പോയിന്റിൽ സന്ദീപ് വാര്യർ വിവാദപരാമർശം നടത്തിയത്. മഹാത്മാഗാന്ധി ആർ.എസ്.എസുകാരനായിരുന്നു എന്നും, അദ്ദേഹം ആർ.എസ്.എസിന്റെ ധ്വജം ഉയർത്തിയിട്ടുണ്ടെന്നുമായിരുന്നു ബി.ജെ.പി സംസ്ഥാന വ്യക്താവുമായ സന്ദീപ് വാര്യരുടെ പരാമർശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചരിക്കുന്ന വീഡിയോ ഇങ്ങനെ –
എന്നാൽ, ഇതിനു മറുപടി പറഞ്ഞ സി.പി.എം നേതാവും എം.എൽ.എയുമായ എം.സ്വരാജാണ് ഈ പരാമർശത്തിനു തുടക്കമിട്ടത്. ഗാന്ധിജി ആർ.എസ്.എസ് ധ്വജം ഉയർത്തി എന്നതിന്റെ നന്ദിസൂചകമായാവാം ആർ.എസ്.എസുകാർ ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവെച്ചു കൊന്നു എന്നായിരുന്നു സ്വരാജിന്റെ പരിഹാസം.
ഇതിനു മറുപടി നൽകിയ സന്ദീപ് വാര്യർ, സോമനാഥ് ചാറ്റർജി എന്ന സി.പി.എം നേതാവിന്റെ പിതാവ് നിർമ്മൽ ചന്ദ്ര ചാറ്റർജിയുടെ അച്ഛന്റെ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന സമയത്ത് ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്നു നിർമ്മൽ ചന്ദ്ര ചാറ്റർജി എന്നായിരുന്നു സന്ദീപ് വാര്യരുടെ വാദം. നിർമ്മൽ ചന്ദ്ര ചാറ്റർജി പിന്നീട് സി.പി.എം എം.പിയായി മാറി. ഇതിനു ശേഷമാണ് ഹിന്ദുമഹാസഭ അദ്ദേഹത്തിന്റെ കാലത്ത് ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവച്ചു കൊന്നു എന്ന വിവാദ പരാമർശം നടത്തിയത്.
എന്നാൽ, സംഭവം വിവാദമാകുകയും ട്രോൾ മഴയിൽ സന്ദീപ് വാര്യർ മുങ്ങുകയും ചെയ്തു. ഇതോടെയാണ് സന്ദീപ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
സന്ദീപ് ഇങ്ങനെ ഫെയ്സ്ബുക്കിൽ കുറിച്ചു
സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിക്കുന്നത് സ്വരാജിന്റെ ഭാഷയിൽ പറഞ്ഞാൽ പിതൃശൂന്യതയാണ്.
ഗാന്ധി വധം സംബന്ധിച്ച് മനോരമയിൽ ഞാൻ പറഞ്ഞത് ഒന്ന് കേട്ട് നോക്കൂ.
സർക്കാസം മനസ്സിലാകാത്തവർക്ക് സമർപ്പിക്കുന്നു
-1:15
സന്ദീപ് പുറത്തു വിട്ട വീഡിയോ –
സംഭവം ഏതായാലും വൈറലായി മാറുകയും ട്രോളിൽ മുങ്ങുകയും ചെയ്തു. ഇതോടെയാണ് ഒരു മണിക്കൂർ മുമ്പ് സന്ദീപ് വാര്യർ സംഭവത്തിൽ വിശദീകരണവുമായി ഫെയ്സ്ബുക്കിൽ എത്തിയത്.