video
play-sharp-fill

തെളിവെടുപ്പിനിടെ കൊലപാതകം; മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്ന് ക്രൈം ബ്രാഞ്ച് ; വനപാലകരുടെ മൊഴിയില്‍ വൈരുദ്ധ്യം, കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

തെളിവെടുപ്പിനിടെ കൊലപാതകം; മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്ന് ക്രൈം ബ്രാഞ്ച് ; വനപാലകരുടെ മൊഴിയില്‍ വൈരുദ്ധ്യം, കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിറ്റാറിൽ തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട മത്തായിയുടെ മരണത്തില്‍ വനപാലകരുടെ മൊഴിയില്‍ വൈരുദ്ധ്യം. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി നാല് വനപാലകരുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വൈരുദ്ധ്യമുള്ളത്. ഇത് കണക്കിലെടുമ്പോള്‍ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വരാനാണ് സാധ്യത. റാന്നി ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഫോറസ്റ്റ് ഓഫീസിലെ ജിഡിയും കസ്റ്റഡി രേഖകളും ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വനം വകുപ്പ് രേഖകള്‍ തിരുത്താന്‍ ശ്രമിച്ചതായാണ് വിവരങ്ങള്‍. രണ്ട് ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാനും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മത്തായിയുടെ മരണത്തെ തുടര്‍ന്ന് സ്ഥലം മാറ്റിയ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിര്‍ബന്ധിത അവധിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുതിയ സ്ഥലങ്ങളില്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പായി. ഇവര്‍ അവധി നീട്ടിയേക്കും. നിലവില്‍ വടശ്ശേരിക്കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥരായിരുന്ന ഇവരെ തൊട്ടടുത്തുള്ള റെയ്ഞ്ചുകളിലേക്ക് തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം, കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് റാന്നി വനംവകുപ്പ് ഓഫീസിന് മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. പിജെ ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്യും. മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം.