
കൊവിഡ് ഡ്യൂട്ടിയിലുളള പൊലീസുകാർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് പൊലീസ് സംഘടനകൾ ; കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സാഹചര്യത്തിൽ ആവശ്യം ശക്തമാകുന്നു; ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്തതില്‍ സേനയ്ക്കുളളില്‍ അധൃപ്തി. കൊവിഡ് ബാധിച്ച് പൊലീസുദ്യോഗസ്ഥന്‍ മരിച്ചതോടെയാണ് സേനാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന ആവശ്യം പൊലീസ് സംഘടനകളിൽ നിന്നും ശക്തമാകുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് തളളിയിരുന്നു.
കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന വേണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാർ മുമ്പാകെ ആവശ്യം ഉന്നയിച്ചിരുന്നു. ഡ്യൂട്ടിക്കിടെ രോഗബാധിതരാവുന്ന ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപ വരെ ചികിത്സാ സഹായവും രോഗം ബാധിച്ച് മരിച്ചാൽ 50 ലക്ഷം രൂപയും ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന് മാത്രമായി ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശം സര്‍ക്കാര്‍ തളളിക്കളയുകയായിരുന്നു. എന്നാല്‍ രോഗം പടരുന്ന സാഹചര്യത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്നെന്ന ആശങ്കയാണ് സേനാംഗങ്ങൾ ഉയർത്തുന്നത്.
സംസ്ഥാനത്ത് ഇതുവരെ 87 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 500ൽ അധികം പൊലീസ് ഉദ്യോഗസ്ഥർ സമ്പർക്കത്തെ തുടർന്ന് ക്വാറന്റൈനിലാണ്. ഇടുക്കിയിൽ കൊവിഡ് ബാധിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ മരിച്ചതിനെ തുടർന്നാണ് നിലവിൽ ഇൻഷുറൻസ് പരിരക്ഷ എന്ന ആവശ്യം ശക്തമാകുന്നത്.
കൊവിഡ് ബാധിതരായ പ്രതികളുമായി ഇടപഴകേണ്ടി വരുന്ന സാഹചര്യം, തീവ്രരോഗ ബാധിത മേഖലകളിലെ തുടര്‍ച്ചയായ ക്രമസമാധാന പാലന ഡ്യൂട്ടി. ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം അനിവാര്യമെന്ന വികാരമാണ് സേനയില്‍ ശക്തിപ്പെടുന്നത്. പൊലീസിലെ സംഘടനകള്‍ തന്നെ ഈ ആവശ്യം സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ ഉന്നയിച്ചു കഴിഞ്ഞു.