
കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കോട്ടയം ; ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് സ്‌കൂൾ ബസുകൾ : ബസ് ഓടിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നതിനിടയിൽ കോവിഡ് പ്രാഥമികാ ചികിത്സാ കേന്ദ്രങ്ങൾക്കായി സ്‌കൂൾ ബസുകളും.
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ബസുകൾ ഏറ്റെടുക്കും. ഇതിനായി ബസുകൾ ഏറ്റെടുത്ത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുന്നതിന് ജില്ലാ കളക്ടർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ ഏറ്റെടുക്കുന്ന സ്‌കൂൾ ബസുകൾ ഓടിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ നിയോഗിച്ച് കളക്ടർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി, പാലാ ഡിപ്പോകളിൽനിന്നുള്ള ഈ ഡ്രൈവർമാർ ജില്ലാ മെഡിക്കൽ ഓഫീസർ മുൻപാകെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്
Third Eye News Live
0
Tags :