അദ്ധ്യാപികയുടെ വാട്‌സ്അപ്പ് ഡിപിയിൽ കണ്ടത് അശ്ലീല ചിത്രം: വാട്‌സ്പ്പിനു വൻ ഭീഷണി..! ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം..! ടീച്ചറുടെ ഞെട്ടിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്; ഓഡിയോ സന്ദേശം ഇവിടെ കേൾക്കാം; തട്ടിപ്പിൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ടത് എന്തെന്നു തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: സ്ഥിരമായി വാട്‌സ്അപ്പ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടിന് വൻ ഭീഷണി ഉയർത്തി ഹാക്കർമാർ. വാട്‌സ്അപ്പ് പ്രൊഫൈലുകൾ തട്ടിയെടുത്ത ശേഷം അശ്ലീല ചിത്രങ്ങൾ പ്രൊഫൈലാക്കുകയും, അശ്ലീല സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകൾ ഷെയർ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതായാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ മുതലാണ് വാട്‌സ്അപ്പിൽ വായ്പൂർ ഗവ.ഹയർസെക്കൻഡറി സ്്കൂളിലെ ദീപടീച്ചറുടേത് എന്ന പേരിൽ ഓഡിയോ സന്ദേശം പ്രചരിച്ചത്. തന്റെ അക്കൗണ്ട് തട്ടിയെടുത്തതായും, ഡിപിയിൽ അശ്ലീല ഫോട്ടോ വച്ച് ഹാക്ക് ചെയ്തതായുമായിരുന്നു ഇവരുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ധ്യാപികയുടെ ഓഡിയോ സന്ദേശം ഇങ്ങനെ –
രണ്ടു മൂന്നു ദിവസമായി വാട്‌സ്്അപ്പിൽ – രജിസ്‌ട്രേഷൻ വാസ് റിക്വസ്റ്റഡ് ഫ്രം ദിസ് നമ്പർ – എന്നു കാണിച്ചിരുന്നു. ഈ റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാനാവാതെ വാട്‌സ്്പ്പിൽ കയറാനാവാത്ത സ്ഥിതിയായിരുന്നു. രണ്ടു മൂന്നു ദിവസം ക്യാൻസൽ ക്യാൻസൽ കൊടുത്തു.. രണ്ടു മൂന്നു ദിവസമായി ഇത് കാണിക്കുന്നുണ്ടായാരുന്നു. ഓകെ കൊടുക്കാതെ വാട്‌സ്അപ്പിൽ കയറാൻ സാധിക്കാത്ത സ്ഥിതിയായി. ഇതിന് ഒകെ കൊടുത്തതോടെയാണ് വാട്‌സ്അപ്പ് തട്ടിയെടുത്തത്. വാട്‌സഅപ്പിന്റെ പ്രൊഫൈൽ ഡിപി മാറിയതായി കണ്ട ചില സുഹൃത്തുക്കളാണ് എന്നെ വിളിച്ച് വാട്‌സ്അപ്പിൽ എന്താണ് സംഭവിക്കുന്നത് എന്നു ചോദിച്ചത്.
നമ്മുടെ നമ്പരിൽ നിന്നും പലർക്കും മെസേജ് പോകുന്നു, നമ്മൾ അറിയാതെ ഡി.പി മാറുന്നു. ഞാനും ഇതിനു രാവിലെ ഇരയായി. ഇതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നീട്, പലരും പല നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഓരോരുത്തരും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. ഇത് എന്താണ് എന്നു ആളുകൾ ചോദിക്കുകയും ചെയ്തു. ഇതോടെയാണ് സൈബർ സെല്ലിന്റെ ഓഫിസുമായി ബന്ധപ്പെട്ടത്.
ഇവിടെ സൈബർ സെല്ലിൽ പരാതി നൽകാൻ പോയപ്പോഴാണ് വ്യാപകമായി വാട്‌സ്അപ്പ് ഹാക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. ഫെയ്‌സ്ബുക്കിൽ നൽകിയ നമ്പർ തന്നെ വാട്‌സ്അപ്പിൽ ഉപയോഗിച്ചിരുന്നവരാണ് ഇത്തരത്തിൽ കൂടുതലായി തട്ടിപ്പിനു ഇരയായിരുന്നത്.
പരിഹാരം ഇങ്ങനെ
- വാട്‌സ്അപ്പിലെ പ്രൈവസിയിൽ കയറി ടു സ്റ്റൈപ്പ് വേരിഫിക്കേഷൻ എനേബിൾ ഇടുക.
- വീണ്ടും ഒരാൾ നമ്മുടെ നമ്പർ രജിസ്റ്റർ ചെയ്യാൻ നോക്കിയാൽ ഈ നമ്പർ കൊടുക്കേണ്ടി വരും.
- നമ്മൾ അൺ ഇൻസ്റ്റാൾ ചെയ്തിട്ടു വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാലും ഈ നമ്പർ ചോദിക്കും. ഇത്തരത്തിൽ ഹാക്കർമാരെ തടയാം.