video
play-sharp-fill

Thursday, May 22, 2025
HomeCrimeസ്വപ്ന സുരേഷ് നമ്മളുദ്ദേശിച്ച ആളല്ല സർ: ഭീകര സംഘടനകളുമായി സ്വപ്നക്ക് ബന്ധമെന്ന് കണ്ടെത്തൽ; ദേശ വിരുദ്ധ...

സ്വപ്ന സുരേഷ് നമ്മളുദ്ദേശിച്ച ആളല്ല സർ: ഭീകര സംഘടനകളുമായി സ്വപ്നക്ക് ബന്ധമെന്ന് കണ്ടെത്തൽ; ദേശ വിരുദ്ധ പ്രവർത്തനത്തിന് ഹൈദരബാദിൽ നിന്നും അറസ്റ്റിലായ ആളുടെ ഡയറിയിലെ കറുത്ത കുപ്പായമണിഞ്ഞ കേരള വനിത എന്ന പരാമർശം ദുരൂഹതയിലേക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷ്‌ അയല്‍രാജ്യത്തെ സംഘടനകളുമായി ബന്ധം സ്‌ഥാപിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സ്വപ്‌നയുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ ചുവടുപിടിച്ച്‌ എന്‍.ഐ.എയുടെ അന്വേഷണം രാജ്യസുരക്ഷാ വിഷയങ്ങളിലേക്ക്‌. ചൊവ്വാഴ്‌ചയോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്‌റ്റുകളുണ്ടായേക്കുമെന്നാണ് സൂചന.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു ഹൈദരാബാദില്‍ അറസ്‌റ്റിലായ ഒരാളുടെ ഡയറിയില്‍ “കറുത്ത കുപ്പായമണിഞ്ഞ കേരള വനിത”യെക്കുറിച്ച്‌ പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ്‌ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന വലയിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഡയറി കറുപ്പ്‌ ആണ്‌ സ്വര്‍ണക്കടത്തുകേസ്‌ തുടക്കത്തില്‍ത്തന്നെ എന്‍.ഐ.എയുടെ പക്കലെത്താനുള്ള പ്രധാന കാരണം. ഇസ്ലാമിക്‌ സ്‌റ്റേറ്റിന്‌ (ഐ.എസ്‌) കേരളത്തിലും കര്‍ണാടകയിലും ആഴത്തില്‍ വേരോട്ടമുണ്ടെന്ന യു.എന്‍. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു വിശദ അന്വേഷണത്തിന്‌ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ ഇന്റലിജന്‍സ്‌ മേധാവി ടി.കെ. വിനോദ്‌ കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. പാകിസ്താൻ ചാര സംഘടനയുമായി ഐഎസിന് അടുത്ത ബന്ധമുണ്ട്.

അതേസമയം സ്വപ്‌നയുടെ ഫോണിലെ ടെലഗ്രാം ആപ്പില്‍നിന്നു കണ്ടെടുത്ത വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ വിദേശ ചാര സംഘടനകളുമായുള്ള ബന്ധം, കൂട്ടിയിണക്കിയ കണ്ണികള്‍ എന്നിവയെപ്പറ്റിയും അന്വേഷണമുണ്ടാകും. കൂടാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‌ അടുപ്പമുള്ള ചാര്‍ട്ടേഡ്‌ അക്കൗണ്ടില്‍നിന്ന്‌ കസ്‌റ്റംസ്‌ സംഘം മൊഴിയെടുത്തു.

ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ്‌. വിദേശയാത്രകളെ ചുറ്റിപ്പറ്റി എന്‍.ഐ.എയുടെ വിശദ അന്വേഷണവുമുണ്ടാകും. സ്വപന്‌യ്ക്കും ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റിനും ഒരു ദേശീയ ബാങ്കില്‍ ജോയിന്റ്‌ അക്കൗണ്ടുള്ളതാായും സംശയമുണ്ട്‌.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments