സംസ്ഥാനത്ത് 1310 പേർക്കു കൊവിഡ്: 764 പേർ രോഗ വിമുക്തർ; 1162 പേർക്കു സമ്പർക്കത്തിലൂടെ കൊവിഡ്

Mumbai: Health workers wearing personal protective equipment (PPE) conduct health check-ups of residents of Poddar Wadi Slum for the detection of COVID-19 cases, at Vile Parle East in Mumbai, Thursday, July 2, 2020. (PTI Photo)(PTI02-07-2020_000202B)
Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1310 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുംകൂടി ചേർത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേർക്കും, എറണാകുളം ജില്ലയിലെ 132 പേർക്കും, പത്തനംതിട്ട ജില്ലയിലെ 130 പേർക്കും, വയനാട് ജില്ലയിലെ 124 പേർക്കും, കോട്ടയം ജില്ലയിലെ 89 പേർക്കും, കോഴിക്കോട് ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 83 പേർക്കും, മലപ്പുറം ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 60 പേർക്കും, ഇടുക്കി ജില്ലയിലെ 59 പേർക്കും, കൊല്ലം ജില്ലയിലെ 53 പേർക്കും, കാസർഗോഡ് ജില്ലയിലെ 52 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, കണ്ണൂർ ജില്ലയിലെ 14 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവർ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1,162 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 311 പേർക്കും, പത്തനംതിട്ട ജില്ലയിലെ 127 പേർക്കും, വയനാട് ജില്ലയിലെ 124 പേർക്കും, എറണാകുളം ജില്ലയിലെ 109 പേർക്കും, കോട്ടയം ജില്ലയിലെ 85 പേർക്കും, കോഴിക്കോട് ജില്ലയിലെ 75 പേർക്കും, പാലക്കാട് ജില്ലയിലെ 65 പേർക്കും, മലപ്പുറം ജില്ലയിലെ 63 പേർക്കും, തൃശൂർ, കാസർഗോഡ് ജില്ലകളിലെ 48 പേർക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേർക്കും, ഇടുക്കി ജില്ലയിലെ 30 പേർക്കും, ആലപ്പുഴ ജില്ലയിലെ 29 പേർക്കും, കണ്ണൂർ ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, കണ്ണൂർ ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 4 കെ.എസ്.ഇ. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഐ.എൻ.എച്ച്.എസ്.ലെ 20 ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 864 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 129 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 111 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 94 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 75 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 66 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 65 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 45 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 44 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 41 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 9 പേരുടെയും ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,027 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,33,151 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,172 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1292 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,23,227 സാമ്പിളുകൾ ശേഖരിച്ചതിൽ 2645 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേൽ (1, 2, 5), കള്ളിക്കാട് (എല്ലാ വാർഡുകളും), തൃശൂർ ജില്ലയിലെ കഴൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂർ (18, 19), പഴയന്നൂർ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാർഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂർ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂർ (എല്ലാ വാർഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 498 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.