സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഈദ് നമസ്‌കാരം ; ഈദ് നമസ്‌കാരത്തിന് ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയ്ക്കിടയിൽ നടക്കുന്ന ഈദ് ആഘോഷങ്ങളിൽ നിയന്ത്രണങ്ങളോടെ നമസ്‌കാരം നടത്താമെന്ന് മുഖ്യമന്ത്രി. ഈദ് നമസ്‌കാരത്തിന് നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്നും ഈ മഹത്തായ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് കാലത്ത് പതിവ് ആഘോഷത്തിന് സാഹചര്യമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മുഖ്യമനന്ത്രി പറഞ്ഞു.
എല്ലാവരും അത് പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇത്തവണ നമസ്‌കാരം വേണ്ടെന്ന് വച്ച പള്ളിക്കമ്മിറ്റികൾക്ക് മുഖ്യമന്ത്രി അഭിനന്ദനവും അറിയിച്ചു.