സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് കേസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട് ; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച മരണവാർത്തയായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് നിലവിൽ മുംബൈ പൊലീസ് അന്വേഷണം നടത്തിവരികെയാണ്. കേസുമായി ബന്ധപ്പെട്ട് കാമ്പുള്ള എന്തെങ്കിലും കാര്യങ്ങൾ കൈയിലുണ്ടെങ്കിൽ ബോംബെ ഹൈക്കോടതിയെ സമീപിക്കൂവെന്നും ഹർജിക്കാരനോട് സുപ്രീംകോടതി പറഞ്ഞു.
സുശാന്തിന്റെ സുഹൃത്ത് റിയ ചക്രവർത്തിയാണ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്.
Third Eye News Live
0
Tags :