
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് കേന്ദ്രം: അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ അദ്ധ്യാപനം; 3 മുതൽ 18 വരെ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അവസാനമായി എന്‍.ഇ.പി പുനരവലോകനം ചെയ്തത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ മൂന്ന് മുതല്‍ 18 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലോ അല്ലെങ്കില്‍ പ്രാദേശിക ഭാഷയിലോ ആയിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് പുതിയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പോടുകൂടിയ തൊഴില്‍ വിദ്യാഭ്യാസം, 10 + 2 സ്കൂള്‍ ഘടനയില്‍ മാറ്റം, നാല് വര്‍ഷത്തെ ബാച്ചിലേഴ്സ് പ്രോഗ്രാം എന്നിവയും പുതിയ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്നു. എന്‍ഇപി 2020 ലൂടെ സ്കൂളില്‍ നിന്ന് പുറത്തായ രണ്ട് കോടി കുട്ടികളെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖല ദീര്‍ഘകാലമായി നടക്കാതിരുന്നതും കാത്തിരുന്നതുമായ പരിഷ്കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.