പരാതി പറയുന്ന സ്വഭാവം അവൾക്ക് ഇല്ലാതിരുന്നതിനാൽ നെവിന്റെ ഭീഷണി ആ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല ; മെറിന് നാളെ ജന്മദിനാശംസകൾ നേരാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് ദുരന്ത വാർത്ത : അമ്മയുടെ വേർപാട് ഇനിയും അറിയാതെ കുഞ്ഞുനോറ
സ്വന്തം ലേഖകൻ
കോട്ടയം: ഒരു കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളക്കര.കോട്ടയം മോനിപ്പള്ളി സ്വദേശിനിയായ മെറിൻ അമേരിക്കയിലെ ഫ്‌ളോറിഡയിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭർത്താവ് നെവിൻ 17 തവണ കുത്തിയും കാറോടിച്ച് ദേഹത്ത് കയറ്റിയും ക്രൂരമായി കൊലപ്പെടുത്തിയെന്ന വാർത്തയുടെ നടുക്കത്തിൽ നിന്നും മോനിപ്പള്ളി ഊരാളിൽ വീട് ഇതുവരെ മുക്തമായിട്ടില്ല.
2016 ജൂലൈ 30 നായിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയലേയ്ക്ക് കൊണ്ടുപോകുന്നത്. ബുധനാഴ്ചയാണ് മെറിന്റെ 27ാം ജന്മദിനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൾക്ക് ആശംസ നേരാൻ കാത്തിരിക്കെയാണ് മരങ്ങാട്ട് വീട്ടലേയ്ക്ക് കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ദുരന്തവാർത്തയെത്തുന്നത്. സ്വന്തം അമ്മയുടെ വേർപാട് കുഞ്ഞുനോറ ഇനിയും അറിഞ്ഞിട്ടില്ല.
രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് മെറിൻ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങൾ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കൺമുന്നിലാണ് അവളുടെ മുകളിലൂടെ അയാൾ കറുത്ത കാർ ഓടിച്ചുകയറ്റിയത്.’
നെവിൻ ഫിലിപ്പുമായി അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മകൾ പരാതികൾ പറയുന്ന സ്വഭാവക്കാരിയായിരുന്നില്ല മെറിൻ. ഡിസംബറിൽ നാട്ടിലെത്തിയെങ്കിലും, 10 ദിവസം മാത്രമാണ് ഉണ്ടായിരുന്നത്.
ജനുവരി 12 പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത നെവിൻ ഫിലിപ്പ് നേരത്തെ തന്നെ മടങ്ങി. ജനുവരി 29 ന് മെറിനും. ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നെങ്കിലും ഫിലിപ്പ് ഭീഷണിയാണെന്ന് മെറിൻ മാതാപിതാക്കളോട് തുറന്ന് പറഞ്ഞിരുന്നില്ല.
കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയാണ് മെറിനും നെവിനും. മെറിൻ ബ്രൊവാർഡിലെ ഹോസ്പിറ്റലിൽനിന്നു രാജി വച്ച് താമ്പയലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു. ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന സമയത്താണ് ഭർത്താവിന്റെ ആക്രമണത്തിന് ഇരയായത്.
മെറിനെ ആക്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് കാറോടിച്ച് ഹോട്ടലലേക്ക് പോയ ഭർത്താവിനെ അവിടെവച്ചാണ് പൊലീസ് പിടികൂടിയത്. മിഷിഗണിലെ വിക്‌സനിൽ ജോലിയുള്ള ഫിലിപ്പ് ഇന്നലെ കോറൽ സ്പ്രിങ്‌സിൽ എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭർത്താവ് ഫിലിപ്പ് മാത്യു. എങ്ങനെയാണ് പ്രതിയെ പിടിച്ചതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.