play-sharp-fill
പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രസർക്കാർ അംഗീകാരം ; മൂന്ന് മുതൽ 18 വയസുവരെ നിർബന്ധിത വിദ്യാഭ്യാസം : നിർദേശങ്ങൾ ഇങ്ങനെ

പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്രസർക്കാർ അംഗീകാരം ; മൂന്ന് മുതൽ 18 വയസുവരെ നിർബന്ധിത വിദ്യാഭ്യാസം : നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം 2030 ഓടെ എല്ലാ വർക്കും വിദ്യാഭ്യാസം എന്നതാണ്.

കൂടാതെ മൂന്ന് വയസ് മുതൽ 18 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തു.നിലവിൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് നിർബന്ധിത വിദ്യാഭ്യാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ഓടെ പ്രീപ്രൈമറി വിദ്യാഭ്യാസം സാർവത്രികമാക്കാനും 2025 ഓടെ എല്ലാവർക്കും അടിസ്ഥാന സാക്ഷരത നൽകാനും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം.

ഇതോടൊപ്പം പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റുകയും ചെയ്തു. വിഭ്യാഭ്യാസ മന്ത്രാലയം എന്നാണ് പുതിയ പേര്.വിദ്യാഭ്യാസ, പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകും.ഇതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.