
സ്വന്തം ലേഖകൻ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്യുകയും മറ്റൊരാൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വിട്ടയച്ചു.
വാളയാറിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി ജീവനൊടുക്കിയ സംഭവത്തിനു സമാനമായ സംഭവത്തിലാണ് കേസിലെ നാലു പ്രതികളെയും കോടതി വിട്ടയച്ചത്. കേസിലെ ഒന്നാം പ്രതി വൈശാഖ്, രണ്ടാം പ്രതി അജ്മൽ, മൂന്നാം പ്രതി അൻസർ, നാലാം പ്രതി നഹാസ് എന്നിവരെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി ഗോപകുമാർ വിട്ടയച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2014 ആഗസ്റ്റ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചു വാഗമണ്ണിലും വിവിധ സ്ഥലങ്ങളിലും എത്തിച്ചു പ്രതികൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
തുടർന്നു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു. ഇതിൽ അസ്വസ്ഥരായിരുന്ന പെൺകുട്ടികൾ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
സെവൻ അപ്പിൽ സൈനൈയിഡ് കലർത്തിയാണ്, പെൺകുട്ടികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
തുടർന്നു കേസ് അന്വേഷിച്ച പൊലീസ് നാലു പേരെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. തുടർന്നു കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ 50 സാക്ഷികളെയും, 46 രേഖകളും സമർപ്പിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു.
അഭിഭാഷകരായ അഡ്വ.കെ.എസ് ആസിഫ്, അഡ്വ.ഹാരിസ്, ഷാമോൻ, അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.സ്കറിയ , അഡ്വ.ലാസർ എന്നിവർ പ്രതി ഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായി.