
പീഡനക്കേസ് എന്നൊന്നും പറഞ്ഞ് പേടിപ്പിക്കാത സാറെ; പോക്സോ കേസിലെ പ്രതി അതേ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോയി
സ്വന്തം ലേഖകൻ
അടിമാലി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതേപെൺകുട്ടിയെ തന്നെ തട്ടിക്കൊണ്ട് പോയി വീണ്ടും തട്ടിക്കൊണ്ട് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ പുല്ലുകണ്ടം കുത്തുംങ്കൽ വിമലിനെ(22) വെള്ളത്തൂവൽ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.
2019 സെപ്റ്റംബറിൽ ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ കഴിഞ്ഞ ഞായറാഴ്ച ഇതേ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ എസ്ഐ വിഎം സ്കറിയ, എഎസ്ഐമാരായ ബിൻസ് എം തോമസ്, കെഎൻ സിബി എന്നിവർ ചേർന്ന് ഇയാളെ മുള്ളരിക്കൊടിയിൽ അറസ്റ്റ് ചെയ്തു. ഇതിന് മുമ്പുണ്ടായ സംഭവത്തിൽ കുടുംബത്തിന് വലിയ മാനക്കേടുണ്ടായതായും, അതിനാൽ ഇരുവരും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന കത്തും ഇവരിൽ നിന്നും കണ്ടെടുത്തു.