
ടിക്ടോക്കിന് പിന്നാലെ 275 ചൈനീസ് ആപ്പുകൾക്ക് കൂടി പൂട്ടിടാൻ ഒരുങ്ങി ഇന്ത്യ ; നിരോധിക്കുന്നവയിൽ പബ്‌ജിയും ലുഡോ വേൾഡും
സ്വന്തം ലേഖകൻ
ന്യൂഡൽഹി : നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയം ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്.
ഇവയോടൊപ്പം 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
പുതുതലമുറ ഏറെ ഉപയോഗിക്കുന്ന പബ്ജിക്ക് പുറമേ ലുഡോ വേള്‍ഡ്,സിലി, 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയില്‍ ഇടം നേടിയെന്നാണ് റിപ്പോർട്ടുകൾ.
ടെക്ക് ഭീമന്മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്‌ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട് .ചൈനീസ് കമ്പനികള്‍ക്ക് 300 മില്യണ്‍ ഉപഭോക്താക്കളാണ് നിലവിൽ ഇന്ത്യയിലുള്ളത്.
ഇതിനു പുറമേ ചൈനീസ് നിക്ഷേപമുള്ള രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നീരീക്ഷണത്തിലാണ്. ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നത്