play-sharp-fill
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം: ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിനെതിരെ കേസെടുത്തു; ഹരികുമാർ അടക്കം അൻപത് പേർക്കെതിരെ കേസ്

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവം: ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാറിനെതിരെ കേസെടുത്തു; ഹരികുമാർ അടക്കം അൻപത് പേർക്കെതിരെ കേസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ടി.എൻ ഹരികുമാർ അടക്കം കണ്ടാലറിയുന്ന അൻപത് പേർക്കെതിരെ പൊലീസ് കേസ്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടി.എൻ ഹരികുമാറിനൊപ്പം സമരത്തിനിറങ്ങിയ ബി.ജെ.പി പ്രവർത്തകർക്കെതിരെയും, നാട്ടുകാരായ അൻപതോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.


ഞായറാഴ്ച ഉച്ചയോടെയാണ് അൻപതോളം വരുന്ന മുട്ടമ്പലം അംബേദ്ക്കർ കോളനി നിവാസികളും, ബി.ജെ.പി പ്രവർത്തകരും ചേർന്നു പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൊവിഡ് ബാധിച്ചു മരിച്ച ചുങ്കം സി.എം.എസ് കോളേജ് ഭാഗത്ത് നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്‌കാരം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടത്തുന്നതാണ് ബി.ജെ.പി പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് അടച്ചു കെട്ടി, ഗതാഗതം തടസപ്പെടുത്തി, റോഡിൽ കുത്തിയിരുന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിനെതിരെയാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. പകർച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചത് അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ഹരികുമാറിന്റെ നേതൃത്വത്തിൽ സമരം നടത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമരത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പൂർണമായും ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാവും പൊലീസ് പ്രതികൾ ആരൊക്കെയെന്നു തീരുമാനിക്കുക.