video
play-sharp-fill
കിഫ്ബിയിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണം : എൻ ജി ഒ അസോസിയേഷൻ

കിഫ്ബിയിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണം : എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ സർക്കാർ നിർത്തലാക്കിയപ്പോൾ കോട്ടയം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ഓഫീസിൽ പുനർവിന്യാസത്തിലൂടെ നിയമനം ലഭിച്ച റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുവാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യുവും സെക്രട്ടറി ബോബിൻ വി .പി .യും ആവശ്യപ്പെട്ടു.

2020 മാർച്ച് മുതൽ കഴിഞ്ഞ 5 മാസമായി ജീവനക്കാർക്ക് ശമ്പളമില്ല. കിഫ്ബി സ്പെഷ്യൽ തഹസീൽദാർക്ക് ശമ്പളം മാറി നൽകുവാനുള്ള അനുമതി ലഭ്യമാക്കത്തതും ഡി.ഡി.ഓ കോഡും ഹെഡ് ഓഫ് അക്കൗണ്ടും അനുവദിക്കാത്തതുമാണ് ശബളം മാറുവാൻ തടസമായി നിൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തി ജോലി ചെയ്യുന്ന 8 ഓളം ജീവനക്കാർക്ക് ശമ്പളം ലഭിക്കാതായതോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ പ്രയാസപെടുകയാണ്. പലരും കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. പ്രശ്നത്തിന് പരിഹാരം ഉടൻ ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുവാൻ എൻ ജി ഒ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.