video
play-sharp-fill
കോട്ടയം ജില്ലയിൽ 54 പേർക്കു കൊവിഡ്: 41 പേർക്കും സമ്പർക്കത്തിലൂടെ രോഗം; ജില്ലയിൽ അഞ്ചു പുതിയ കണ്ടെയ്‌മെന്റ് സോണുകൾ

കോട്ടയം ജില്ലയിൽ 54 പേർക്കു കൊവിഡ്: 41 പേർക്കും സമ്പർക്കത്തിലൂടെ രോഗം; ജില്ലയിൽ അഞ്ചു പുതിയ കണ്ടെയ്‌മെന്റ് സോണുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ പുതിയതായി 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഒരാൾ വിദേശത്തുനിന്നും വന്നതാണ്.

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഒരാൾ ഉൾപ്പെടെ 38 പേർ രോഗമുക്തരായി. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 414 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാർഡുകൾകൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവായി. വൈക്കം മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകൾ, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങൾ പുതിയതായി ഏർപ്പെടുത്തിയത്.

ഇതോടെ വൈക്കം മുനിസിപ്പാലിറ്റിയിലും കുമരകം ഗ്രാമപഞ്ചായത്തിലും നാലു വീതം കണ്ടെയ്ൻമെന്റ് സോണുകളായി.

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 35-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി.

ഇപ്പോൾ ജില്ലയിൽ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാർഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
=========
ചങ്ങനാശേരി-24, 31, 33, 34
ഏറ്റുമാനൂർ-4
കോട്ടയം-24, 39 , 46
വൈക്കം-13, 21, 24, 25

ഗ്രാമപഞ്ചായത്തുകൾ
==========
പാറത്തോട് -7, 8, 9, 16
അയ്മനം -6, 14
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4, 12, 10, 11
ടിവിപുരം-10
വെച്ചൂർ – 1,3, 4
മറവന്തുരുത്ത് -1, 11, 12
കാഞ്ഞിരപ്പള്ളി-18
വാഴപ്പള്ളി-20
പായിപ്പാട്-7, 8, 9, 10, 11
തലയാഴം-1
തിരുവാർപ്പ്-11