video
play-sharp-fill
ദുരൂഹതയൊഴിയാതെ സുശാന്തിന്റെ മരണം ; ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും കരൺ ജോഹറിന്റെയും മാനേജരെയും ചോദ്യം ചെയ്യും

ദുരൂഹതയൊഴിയാതെ സുശാന്തിന്റെ മരണം ; ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും കരൺ ജോഹറിന്റെയും മാനേജരെയും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

മുബൈ : ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെയും കരൺ ജോഹറിന്റെ മാനേജരെയും ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്.

‘നാളെ മഹേഷ് ഭട്ടിനെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്.കരൺ ജോഹറിന്റെ മാനേജരെയും വൈകാതെ തന്നെ ചോദ്യം ചെയ്യും. ആവശ്യമെങ്കിയിൽ കരൺ ജോഹറിനേയും ചോദ്യം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രജ്പുതിനെ(34) മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയ്ക്ക് വഴിവച്ചത് സിനിമാ വ്യവസായത്തിലെ സ്വജനപക്ഷപാതമാണെന്നും എന്ന ആരോപണം ഉയർന്നിരുന്നു.

സിനിമാ നിരൂപകൻ രാജീവ് മസൻദ്, സംവിധായകരായ സഞ്ജീവ് ലീലാ ബൻസാലി, ആദിത്യ ചോപ്ര തുടങ്ങിവരെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതൽ പേരെ ദിവസങ്ങളിയിൽ ചോദ്യം ചെയ്യും എന്നാണ് മഹാരാഷ്ട്രാ പൊലീസിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.