play-sharp-fill
ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തലസ്ഥാനത്ത് ലോക് ഡൗൺ തുടരും ; നടപടി സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്ന സാഹചര്യത്തിൽ

ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തലസ്ഥാനത്ത് ലോക് ഡൗൺ തുടരും ; നടപടി സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്ന സാഹചര്യത്തിൽ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തിരുവനന്തപുരത്ത് ലോക്ക് ഡൗൺ തുടരും. സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ തുടരുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം, വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക ലോക് ഡൗൺ വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിലെ നിർദേശം. തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്നും സമ്പൂർണലോക്ക്ഡൗൺ ഗുണകരമാകില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിലും അഭിപ്രായം ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രിപ്പിൾ ലോക്ക്ഡൗണായിട്ടും സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളിൽ രോഗവ്യാപനം കുറയുന്നേയില്ല.

പുല്ലുവിള, പൂന്തുറ അടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന പ്രായമായവരടക്കം ഗുരുതരമായി രോഗബാധയ്ക്ക് സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ചിരുന്നു.

പല പഞ്ചായത്തുകളിലും നടത്തുന്നത് 50 വരെ ടെസ്റ്റുകൾ മാത്രമായി കുറയുകയും ചെയ്തു. ഇതോടെ സമൂഹവ്യാപനം സ്ഥീരീകരിച്ചിട്ടും മേഖലയിൽ ടെസ്റ്റുകൾ കുറച്ചെന്ന പരാതി ഉയർന്നു.

തിരുവനന്തപുരം നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ചില ഇളവുകളുണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം.