play-sharp-fill
പ്രളയം വന്ന് തകർന്ന് തരിപ്പണമായിട്ടും പഠിക്കാതെ മുണ്ടക്കയത്തെ ഭൂമാഫിയ: മലതുരന്ന് കോടികൾ സമ്പാദിച്ച് മണ്ണ് മാഫിയ: കൊറോണയുടെ മറവിൽ മുണ്ടക്കയത്തെ ഭൂമി തുരന്നു തിന്നുന്നത് വമ്പൻമാർ; പൊലീസും സർക്കാർ വകുപ്പുകളും നോക്കുകുത്തി

പ്രളയം വന്ന് തകർന്ന് തരിപ്പണമായിട്ടും പഠിക്കാതെ മുണ്ടക്കയത്തെ ഭൂമാഫിയ: മലതുരന്ന് കോടികൾ സമ്പാദിച്ച് മണ്ണ് മാഫിയ: കൊറോണയുടെ മറവിൽ മുണ്ടക്കയത്തെ ഭൂമി തുരന്നു തിന്നുന്നത് വമ്പൻമാർ; പൊലീസും സർക്കാർ വകുപ്പുകളും നോക്കുകുത്തി

അമ്പിളി സുനിൽ 

കോട്ടയം: മുണ്ടക്കയത്തെ ഭൂമിയും മലകളും തുരന്നു തിന്ന് മണ്ണ് മാഫിയ. മണ്ണ് മാന്തിയെടുത്ത് മുണ്ടക്കയത്തെ മലനിരകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി മുണ്ടക്കയത്തെ മലനിരകൾ തുരന്നു തിന്നുന്ന മാഫിയ സംഘം കോടികളാണ് സമ്പാദിക്കുന്നത്. പ്രളയവും കൊറോണയും വന്നിട്ടു പോലും ഭൂമിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ മാഫിയ സംഘം തയ്യാറാകുന്നില്ലെന്നാണ് മുണ്ടക്കയത്തു നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്.

മുണ്ടക്കയം ടൗണിൽ നിന്നും നോക്കുമ്പോൾ കാണുന്ന അതിഭീകരമായ കാഴ്ചയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ വാർത്തയുടെ ഒപ്പമുള്ള ചിത്രമായി നൽകിയിരിക്കുന്നത്. മുണ്ടക്കയത്തിനു തന്നെ അഭിമാനമായി, പ്രകൃതിയുടെ പച്ചപ്പിനു മുന്നിൽ തല ഉയർത്തി നിന്നിരുന്ന മല നിരകൾ ഇല്ലാതാകുന്ന കാഴ്ചയാണ് മുന്നിൽ കാണുന്നത്. മാഫിയ സംഘം തിന്നു തീർത്ത മലയുടെ പാതി മാത്രമാണ് ഇനി ബാക്കിയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം ടൗണിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോ മീറ്റർ മാത്രം മാറിയുള്ള പൂവഞ്ചിമലയുടെ ദാരുണ ചിത്രമാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടെ. ഇവിടെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ കാശിന്റെ മാത്രം മുഷ്‌കിൽ മലതുരന്ന് ഭൂമിയുടെ നെഞ്ചു പിളർന്നു മാഫിയ സംഘം മണ്ണെടുക്കുന്നത്.

ഇവിടെ നിന്നുള്ള മലിനജലം ഒഴുകി നേരെ ഇറങ്ങുന്നത് മണിമലയാറ്റിലേയ്ക്കാണ്. മലയില്ലാതാകുന്നതോടെ മണിമലയാറ്റിലേയ്ക്കുള്ള നീരൊഴുക്കും തടയപ്പെടും. ഇതോടെ മാലിന്യങ്ങൾ മുഴുവൻ നിറഞ്ഞ് മണിമലയാർ അതിരൂക്ഷമായ മലിനീകരണത്തെ നേരിടും. മലകുത്തിയിളക്കിയ മാഫിയ സംഘം കരിങ്കല്ലുകളും പാറക്കല്ലുകളും പ്രദേശത്തെ വീടുകൾക്കു മുകളിലേയ്ക്കു തെറിച്ചു വീഴുന്നത് നോക്കി നിൽക്കുകയാണ്.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് മലയിടിച്ചിട്ടും മാഫിയ സംഘത്തിനെതിരെ ചെറുവിരലനക്കാൻ പൊലീസിനും സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ കൊറോണക്കാലത്തിന്റെ മറവിലാണ് പ്രദേശത്ത് മണ്ണ് കൊള്ള നടക്കുന്നതെന്നാണ് വിവരം.