കൊറോണയ്ക്കിടെ ശമ്പള വർധനയിലും രാഷ്ട്രീയം കലർത്തി സംസ്ഥാന സർക്കാർ ; താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് ഒറ്റയടിക്ക് വർധിപ്പിച്ചത് 9000 രൂപ ; നടപടി സിഐടിയുവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഭീഷണിയിലാക്കി വൈറസ് ബാധ മുന്നേറുന്നതിനിടയിൽ കൊറോണയ്ക്കിടെ ശമ്പള വർധനവിലും രാഷ്ട്രീയം കലർത്തി സർക്കാർ.
വൈറ്സ ബാധ പ്രതിരോധിക്കുന്നതിനായി ജീവൻ പണയം വച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കോ ആശാ വർക്കർമാർക്കോ ഒരു രൂപ പോലും ഇൻസെന്റീവ് ഇതുവരെ സർക്കാർ നൽകിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ സമയത്താണ് താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് ഒറ്റയടിക്ക് കൂട്ടിയത് 9000 രൂപയാണ്. സിഐടിയു യൂണിയന്റെ ശുപാർശയിലായിരുന്നു ശമ്പള വർധനവെന്നും ആരോപണമുണ്ട്.
കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ 140 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് ചികിത്സക്കിടെ രോഗം പിടിപെട്ടത്. ഇവർക്ക് ഇൻസെന്റീവെങ്കിലും നൽകണമെന്ന് അവലോകന യോഗത്തിൽ അഭിപ്രായം ഉയർന്നെങ്കിലും എന്നാൽ ഇത് മുഖ്യമന്ത്രി അനുവദിക്കുകയും ചെയ്തിരുന്നില്ല.
പഞ്ചായത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ ശമ്പളം 21,860 രൂപയിൽ നിന്ന് 30,385 ആക്കിയാണ് ഇപ്പോൾ ഉയർത്തിയത്.
ഒറ്റയടിക്ക് കൂട്ടിയത് ഒൻപതിനായിരത്തോളം രൂപ. 2017 ലാണ് 6,500 രൂപ കൂട്ടിയത്. നാല് വർഷത്തിനിടയിൽ 10,500 രൂപയുടെ വർധനയാണ് ഉണ്ടായത് . സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ അനുകൂല്യം മരവിപ്പിച്ചത് സെപ്റ്റംബർ വരെ നീട്ടി, വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിന് പിന്നിലും സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.
വില്ലേജ് ഓഫിസർമാരുടെ വർധിപ്പിച്ച ശമ്പളം റദ്ദാക്കുന്നതിന് പിന്നിൽ സർക്കാർ നിരത്തിയ ന്യായവും ഇതുതന്നെയായിരുന്നു. സിഐടിയുവിന് കീഴിലുള്ള ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷനിലാണ് ആകെയുള്ള 941 ടെക്നിക്കൽ അസിസ്റ്റന്റുമാരിൽ 900 പേരും എന്നതും ശ്രദ്ധേയമാണ്.