play-sharp-fill
കാശുകണ്ടാൽ എന്ത് തൊട്ടിത്തരത്തിനും കൂട്ടുനിൽക്കുന്ന ഇൻസ്‌പെക്ടർ: ഏതു സ്‌റ്റേഷനിൽ ഇരുന്നാലും ബാഡ് മാർക്ക്..! ഇരുന്നിടത്തെല്ലാം പ്രശ്‌നക്കാരൻ; ചീട്ടുകളിയിൽ പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒയെ സംരക്ഷിക്കുന്നത് സി.പി.എം

കാശുകണ്ടാൽ എന്ത് തൊട്ടിത്തരത്തിനും കൂട്ടുനിൽക്കുന്ന ഇൻസ്‌പെക്ടർ: ഏതു സ്‌റ്റേഷനിൽ ഇരുന്നാലും ബാഡ് മാർക്ക്..! ഇരുന്നിടത്തെല്ലാം പ്രശ്‌നക്കാരൻ; ചീട്ടുകളിയിൽ പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒയെ സംരക്ഷിക്കുന്നത് സി.പി.എം

ബാലചന്ദ്രൻ

കോട്ടയം: ഇരുന്നിടത്തെല്ലാം പ്രശ്‌നങ്ങളുണ്ടാക്കി പൊലീസിന്റെ ബാഡ് ബുക്കിൽ ഇടം നേടിയിരുന്ന മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറിനെ ഇതുവരെ നടപടികളിൽ നിന്നും രക്ഷപെടുത്തി നിർത്തിയിരുന്നത് സി.പി.എം ബന്ധം. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന്റെ ഉന്നത സി.പി.എം ബന്ധമാണ് ഇദ്ദേഹത്തെ പൊലീസിൽ പലപ്പോഴും സസ്‌പെൻഷനുകളിൽ നിന്നും രക്ഷിച്ചിരുന്നത്.

ഇദ്ദേഹം മുൻപ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ എല്ലാം നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നത്. കാശും സ്വാധീനവുമുള്ള ആളുകൾക്കു മുന്നിൽ നട്ടെല്ലും മുട്ടും വളച്ചു നിൽക്കാൻ പ്രകടമായ കഴിവുള്ള ആളായിരുന്നു ഇദ്ദേഹം. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫോൺ സംഭാഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണവും സ്വാധീനവുമുള്ള മാലം സുരേഷിനെതിരെ ഭയപ്പാടോടെയായിരുന്നു മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാർ പ്രതികരിച്ചിരുന്നത്. ചീട്ടുകളി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ കേസ് അട്ടിമറിയ്ക്കുന്നതിനു പ്രതിയ്‌ക്കൊപ്പം കൂട്ടു നിൽക്കുന്നതാണ് ഈ വോയിസ് സന്ദേശം പുറത്തു വന്നതിലൂടെ വ്യക്തമായത്.

ഇതിനു ശേഷം തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ രതീഷ്‌കുമാർ ഇരുന്ന സ്റ്റേഷനുകളിലെല്ലാം നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്ന ആളാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം കോട്ടയം ജില്ലയിൽ നേരത്തെ ചിങ്ങവനം സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. ഈ സ്‌റ്റേഷനിലെ പത്തിലേറെ കേസുകളാണ് വീണ്ടും അന്വേഷിക്കേണ്ടി വന്നിരിക്കുന്നത്.

പണവും സ്വാധീനവുമുള്ള ആളുകൾക്കു മുന്നിൽ ഇദ്ദേഹം തന്റെ നിലപാടുകൾ പണയം വയ്ക്കുന്നത് പതിവ് കാഴ്ചയാണ്. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിയ ഒരു കേസിൽ ഗുരുതരമായ ക്രമക്കേട് കാട്ടിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി മണർകാട്ടേയ്ക്കു സ്ഥലം മാറ്റിയത്. എന്നാൽ, ഇപ്പോൾ ഇദ്ദേഹം മണർകാട്ട് നടത്തിയത് പൊലീസിനെ ഒറ്റുന്ന പണിയാണ് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഈ സാഹചര്യത്തിൽ പൊലീസിനെ ക്രിമിനലുകൾക്കു ഒറ്റിക്കൊടുത്ത സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഒരു നിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുത് എന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കെവിൻ കേസിൽ ചെറിയ വീഴ്ചയുടെ പേരിൽ സ്റ്റേഷനിലെ എസ്.ഐ ആയിരുന്ന ഷിബുവിനെ പിരിച്ചു വിട്ട കേരള പൊലീസാണ് സഹപ്രവർത്തകനെ ഒറ്റിയ പൊലീസ് ഉദ്യോഗസ്ഥനെ ആറു ദിവസം കഴിഞ്ഞിട്ടും സംരക്ഷിച്ചു പിടിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ, സി.പിഎമ്മിന്റെ സ്വാധീനം ഉണ്ടെന്നാണ് വ്യക്തമാകുന്നത്.