
ജനാർദ്ദനൻ
കോട്ടയം: മണർകാട് മാലത്ത് ലക്ഷണങ്ങൾ മറിയുന്ന ചീട്ടുകളി കളത്തിൽ നിന്നും ലക്ഷങ്ങൾ പിടികൂടിയ സംഭവം ഒതുക്കിത്തീർക്കാൻ പൊലീസിന്റെ സ്വന്തം കരാറുകാരൻ ഇടപെടുന്നു. മാലം സുരേഷും പൊലീസിലെ ഉന്നതരും തമ്മിലുള്ള പാലമായി നിൽക്കുന്ന ചേർത്തലയിലെ പൊലീസിന്റെ സ്വന്തം കരാറുകാരനാണ് ഇപ്പോൾ സുരേഷിനു വേണ്ടി പൊലീസ് ഉന്നതനുമായി ബന്ധപ്പെട്ട് കേസൊതുക്കാൻ നീക്കം നടക്കുന്നത്. മണർകാട്ടെ സുരേഷിന്റെ കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്തതോടെ മറ്റുള്ള ചീട്ടുകളി സങ്കേതങ്ങളിലേയ്ക്കു കളിക്കാർ എത്തുന്നത് കുറഞ്ഞു. ഇതോടെയാണ് ചേർത്തലയിലെ ഭാഗ്യതാരത്തെ ഉപയോഗിച്ച് പൊലീസിൽ സ്വാധീനം ശക്തമാക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്.
മണർകാട് ക്രൗൺ ക്ലബിൽ പൊലീസിന്റെ മിന്നൽ പരിശോധന നടന്നത് അക്ഷരാർത്ഥത്തിൽ മാലം സുരേഷിനെയും, ഇദ്ദേഹവുമായി അടുത്തു നിൽക്കുന്ന കളിക്കാരെയും ഞെട്ടിച്ചിരുന്നു. രണ്ടു ലെയറിൽ ഗുണ്ടകൾ ഒരുക്കുന്ന കാവലും, സുരേഷിന്റെ പൊലീസ് – രാഷ്ട്രീയ ബന്ധവുമായിരുന്നു ക്രൗൺ ക്ലബിന്റെ കളങ്ങളിൽ കളിക്കാൻ എത്തുന്നവരുടെ വിശ്വാസം..

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങളെ ഒരു പൊലീസും തൊടില്ല – ഇതായിരുന്നു ചീട്ടുകളി കളങ്ങളിലേയ്ക്കു ലക്ഷങ്ങളും പോക്കറ്റിലിട്ട് എത്തുന്നവർക്കു സുരേഷ് നൽകിയിരുന്ന ഉറപ്പ്. പൊലീസ് പിടിക്കില്ലെന്നും, കളത്തിലിറക്കുന്ന കാശ് കൃത്യമായി കയ്യിലെത്തുമെന്നും സുരേഷ് കളിക്കാനെത്തുന്നവർക്കു കൃത്യമായി ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഈ വിശ്വാസമാണ് തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയ്ക്കു പിന്നാലെ ക്രൗൺ ക്ലബിൽ പൊലീസ് നടത്തിയ റെയിഡിലൂടെ പൊളിഞ്ഞത്.
ഇതോടെയാണ് വിശ്വാസം തിരികെ പിടിക്കാൻ സുരേഷും സംഘവും ലക്ഷ്യമിട്ട് മുന്നിലിറങ്ങിയിരിക്കുന്നത്. സുരേഷിന്റെ വിശ്വസ്തരിൽ വിശ്വസ്തനാണ് ചേർത്തല സ്വദേശിയായ പൊലീസിന്റെ കരാറുകാരൻ. കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പും, ഇയാളുമാണ് സുരേഷിനെ പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ മേലാളന്മാരെയും പരിചയപ്പെടുത്തുന്നത്.
പൊലീസ് സ്റ്റേഷനുകളുടെ ചെറിയ അറ്റകുറ്റപണികൾ മുതൽ കോടികളുടെ കെട്ടിട നിർമ്മാണം വരെയുള്ളവയുടെ കരാർ കൃത്യമായി ലഭിക്കുന്നത് ഈ ചേർത്തല സ്വദേശിയ്ക്കാണ്. അതുകൊണ്ടു തന്നെ ഇയാളുടെ ഇടപെടലുകൾ ഈ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാകും. ഉന്നതങ്ങളിൽ സ്വാധീനമുള്ള ഇയാളുടെ ഇടപെടൽ പൊലീസ് മാലം സുരേഷ് ബന്ധം അഴിച്ചു പണിയുന്നതിന് പോലും സഹായകരമാകുമെന്നാണ് സൂചന.