
സ്വന്തം ലേഖകൻ
കോട്ടയം:കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡ് ഭാഗികമായ ഇളവുകൾ പ്രഖ്യാപിക്കുന്നത് വ്യാപനത്തെ വർദ്ധിപ്പിക്കാനുള്ള തന്ത്രമാണോ എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
മറ്റു മതസ്ഥാപനങ്ങൾക്ക് നൽകാത്ത ഇളവുകൾ ക്ഷേത്രത്തിൽ മാത്രം നടപ്പാക്കുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഭക്തജനങ്ങൾ സംശയിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര മോഷണങ്ങളിൽ നിന്ന് സുരക്ഷയൊരുക്കുവാനും ക്ഷേത്ര അറ്റകുറ്റപ്പണികൾ നടത്താനും ശ്രദ്ധിക്കാതെ ഭക്തരുടെ കാണിക്കയിൽ മാത്രം താൽപര്യം കാണിക്കുന്ന ദേവസ്വം ബോർഡിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി പ്രസ്താവിച്ചു.
കോറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിച്ച ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുനക്കര ദേവസ്വം അസി.കമ്മീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രാഹ്മണസഭ സംസ്ഥാന സമിതി അംഗം എസ്.ശങ്കർ, ചിന്മയാ മിഷൻ ആചാര്യൻ സുധീർ ചൈതന്യ, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി.ഗിരീഷ് കുമാർ, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.







