യുഎഇ കോൺസുലേറ്റൽ മാത്രമല്ല; ഫൈസലിന് സിനിമേലുമുണ്ട് പിടി; സിനിമ മേഖലയുമായി ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്; ഗോഡ്സ് ഓണ്‍ കണ്‍ട്രിയില്‍ അഭിനയിച്ചിരുന്നെന്ന് സൂചന; ഫൈസൽ സിനിമേലും അഭിനയിച്ച വിവരം സംവിധായകൻ അറിഞ്ഞില്ല പോലും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിന്റെ സിനിമ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2014ല്‍ പുറത്തിറങ്ങിയ ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നെന്നാണ് സൂചന.

ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വേഷത്തിനായി അറബ് മുഖഛായയുള്ള രണ്ട് യുവാക്കളെ വേണമെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ വാസുദേവന്‍ മുന്നോട്ടുവെച്ച ആവശ്യം. ഫൈസല്‍ ഫരീദാണ് അന്ന് ചിത്രത്തില്‍ അഭിനയിച്ചതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്ന് സംവിധായകന്‍ വാസുദേവന്‍ സനലിന്റെ വിശദീകരണം . ഫൈസലിനെ ഓര്‍ക്കുന്നില്ലെന്നും വാസുദേവന്‍ വ്യക്തമാക്കി.

2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകളില്‍ കയറിപ്പറ്റാന്‍ ഫൈസല്‍ ശ്രമം നടത്തിയിരുന്നെന്നാണ് വിവരം. ഇതിനായി സിനിമാ ബന്ധങ്ങള്‍ വളര്‍ത്തിയ ഫൈസല്‍, സ്വര്‍ണക്കടത്തിനായി സിനിമയെ മറയാക്കിയിട്ടുണ്ടോ എന്നകാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.