മദ്യ ലഹരിയിൽ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം പയ്യോളിയിലാണ് സംഭവം. മദ്യ ലഹരിയിലെത്തിയ പിതാവ് മകളെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു.

കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ നേരത്തെയും കേസുകളുണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും കേസ് നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത മകളെ പിതാവടക്കം ഏഴു പേർ ചേർന്ന് പീഡിപ്പിച്ച വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് സമാനമായ സംഭവം കോഴിക്കോട് നിന്നും റിപ്പോർട്ട് ചെയ്യുന്നത്. നീലേശ്വരം ബലാൽസം​ഗ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളടക്കം ഏഴു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനം നടന്ന വിവരം മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടും പുറത്ത് പറയാതിരുന്ന ഡോക്ടർക്കെതിരെയും പോക്സോ ചുമത്തിയിരുന്നു.