കൊവിഡ് 19: തമിഴ്നാട്ടില്‍ ഇന്നലെ രോഗം ബാധിച്ച് മരിച്ചത് 56 ദിവസം പ്രായമുള്ള കുഞ്ഞടക്കം 75 പേര്
സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ്നാട്ടില്‍ ഇന്നലെ കോവിഡ് ബാധിച്ച് 56 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 75 പേര് മരിച്ചു . ഇതോടെ സംസ്ഥാനത്ത് ആകെ മരണം 2,626 ആയി . ചൊവ്വാഴ്ച 4985 പേര്‍ക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,80,643 ആയി . ചൊവ്വാഴ്ച 51,066 പരിശോധനകളാണു സംസ്ഥാനത്ത് നടത്തിയത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണു സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം 50000 കടക്കുന്നത്. ഇതുവരെ പരിശോധനകള്‍ 20 ലക്ഷം പിന്നിട്ടു . ചെന്നൈയില്‍ 1,130 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് . തലസ്ഥാന നഗരത്തില്‍ രോഗികളുടെ എണ്ണം കുറയുന്നത് വലിയ ആശ്വാസമായി .
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി ആളുകൾ കടന്നു വരുന്നു എന്ന് പരാതി ഉയർന്നിട്ടുണ്ട്. അതിർത്തി ജില്ലയായ ഇടുക്കിയിലേക്ക് ഇത്തരത്തിൽ ആളുകൾ എത്തിയതോടെയാണ് ജില്ലയിലെ കൊവിഡ് സ്ഥിതി മോശമായത്. രാജാക്കാട് സമൂഹ വ്യാപന വക്കിലാണ്. ജില്ലയിൽ ഉറവിടമറിയാത്ത കേസുകൾ ദിനം പ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച ശാന്തൻപാറയിൽ കൊവിഡ് ബാധിച്ച് മരിച്ച തമിഴ്നാട് സ്വദേശി തമിഴ്നാട്ടിലെ തേനിയിൽ നിന്നും അനധികൃതമായി അതിർത്തി കടന്നെത്തിയതാണ് കണ്ടെത്തിയിരുന്നു.