
ഏറ്റുമാനൂരിൽ ഹോട്ടലുകളിൽ പാഴ്സലുകൾ മാത്രം: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ നഗരസഭ ഏരിയയിൽ ഒരാഴ്ചത്തേയ്ക്ക് ഹോട്ടലുകൾ പാഴ്‌സൽ സർവീസ് മാത്രമായി ക്രമീകരിക്കണമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ മാത്രമേ പാഴ്‌സൽ സർവീസ് നടത്താവൂ. സർക്കാർ അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാ കടഉടമകളും ബാധ്യസ്ഥരാണെന്നും ജില്ലാ ഭാരവാഹികളായ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി, സെക്രട്ടറി എൻ.പ്രതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, ജോ.സെക്രട്ടറി കേറ്റർ ബോബി, അബ്ബാ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.
Third Eye News Live
0