play-sharp-fill
ലോറി സമരം തുടരുന്നു. സംസ്ഥാനത്ത് പച്ചക്കറി വിലയിൽ മൂന്നിരട്ടി വരെ വർദ്ധനവ്, വൻ പ്രതിസന്ധിയിൽ ഹോട്ടലുകൾ; സമരം തുടർന്നാൽ ഓണക്കാല വിപണിയേയും ബാധിക്കും

ലോറി സമരം തുടരുന്നു. സംസ്ഥാനത്ത് പച്ചക്കറി വിലയിൽ മൂന്നിരട്ടി വരെ വർദ്ധനവ്, വൻ പ്രതിസന്ധിയിൽ ഹോട്ടലുകൾ; സമരം തുടർന്നാൽ ഓണക്കാല വിപണിയേയും ബാധിക്കും

സ്വന്തം ലേഖകൻ

ലോറി സമരം ഒരാഴ്ച കഴിഞ്ഞതോടെ പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലയിൽ മൂന്നിരട്ടിവരെ വർദ്ധനവ്. പച്ചക്കറി വില വർദ്ധനവ് ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് ഹോട്ടലുകളെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് വളരെ കുറഞ്ഞതോടെയാണ് ഈ വില കയറ്റം. സമരം തുടരുകയാണെങ്കിൽ ഇനിയും വില കൂടുമെന്നാണ് സൂചന. കേരളത്തിലേക്കുള്ള അരിയുടെ വരവും ഗണ്യമായി കുറഞ്ഞു. സമരം തുടർന്നാൽ ഓണക്കാല വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികൾ എത്താത്തത് തൊഴിലാളികളെയും കാര്യക്ഷമമായി ബാധിച്ചിട്ടുണ്ട്. ഊട്ടി, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി ലോറികൾഒരാഴ്ചയിലേറെയായി സംസ്ഥാനത്ത് എത്തിയിട്ടില്ല.