
സ്വന്തം ലേഖകൻ
ഡൽഹി: കൊവിഡ് രോഗ മുക്തരാവുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി അവകാശപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ രാജ്യത്തെ മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ എഴ് ദിവസത്തെ മരണ സംഖ്യ പരിശോധിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ രോഗ ബാധയിൽ ഒന്നാം സ്ഥാനത്തുള്ള യുഎസും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്.
യുഎസിൽ രോഗികളുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3,898,550 പേർക്ക് യുഎസിൽ രോഗം സ്ഥിരീകരിച്ചു. 143,289 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വേൾഡോമീറ്റർ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ എഴ് ദിവസത്തിനിടെ 4991 ആളുകൾ മരണത്തിന് കീഴടങ്ങി. അതേസമയം ഇന്ത്യയിൽ ഒരാഴ്ചക്കിടെ 4142 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ ഇന്ത്യയില്‍ ആകെ 1,118,107 രോഗ ബാധിതരും 27,503 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിദിന രോഗ ബാധിതർ യുഎസിൽ എഴുപതിനായിരം പിന്നിടുകയും ഇന്ത്യയിൽ നാൽപതിനായിരത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. യുഎസിൽ നിലവിൽ 1,952,923 ആക്ടീവ് കേസുകളും ഇന്ത്യയിൽ 390,205 ആക്ടീവ് കേസുകളുമാണുള്ളത്.