പാലത്തായി പീഡനക്കേസ്; ഐ.ജി ശ്രീജിത്തിന്റെ പേരിലുള്ള ഓഡിയോ സംഭാഷണം പുറത്തുവന്നത് ഗുരുതര വീഴ്ച്ച: പൊലീസിന്റെ ഭാ​ഗത്തു നിന്നുള്ള അനാസ്ഥയെന്ന് നിയമവിദഗ്ധര്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ ഐ.ജി ശ്രീജിത്തിന്റെ പേരിലുള്ള ഓഡിയോ സംഭാഷണം പുറത്തുവന്നത് ഗുരുതര വീഴ്ച്ചയാണെന്ന് നിയമവിദഗ്ധര്‍. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത്. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പാലത്തായി പീഡനക്കേസില്‍ ഐ.ജി ശ്രീജിത്ത് പ്രതിയെ സംരക്ഷിക്കുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഓഡിയോ യാഥാര്‍ഥ്യമെങ്കില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഇത് കടുത്ത നിയമലംഘനമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഡിയോ പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഐ.ജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.