ഭീതി വിതച്ച് കൊവിഡ്; ലോകത്ത് രോ​ഗ ബാധിതരുടെ എണ്ണം 1 കോടി 46 ലക്ഷം; അമേരിക്കയിൽ 63000ത്തിൽ അധികം പുതിയ രോ​ഗികൾ; ഇന്ത്യയിൽ ഇന്നലെ മാത്രം 40000ത്തിൽ അധികം പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് സ്ഥിതി അതി രൂക്ഷ മാകുന്നു. ആ​ഗോളതലത്തിൽ രോ​ഗബാധിതർ 1 കോടി 46 ലക്ഷം കടന്നു. 14,633,037 പേർക്കാണ് ഇവരെ ലോകത്തൊട്ടാകെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണ നിരക്കും വർധിക്കുകയാണ്. ലോകത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6.08 ലക്ഷം കടന്നു. 8,730,163 പേരാണ് ലോകത്ത് ഇതുവരെ കൊവിഡിൽ നിന്ന് മുക്തരായത്.

കൊവിഡ് അതിരൂക്ഷമാകുന്ന അമേരിക്കയിലും, ബ്രസീലിലും, ഇന്ത്യയിലും സ്ഥിതി​ഗതികൾ അതി രൂക്ഷമാകുകയാണ്. ഇന്നലെ അമേരിക്കയിൽ മാത്രം 63000ത്തിൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗികളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ കൊവിഡ് ബാധയേറ്റ് മരണപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ ​ഗുരുതരമാകുകയാണ്. വേൾഡ് മീറ്റേഴ്സിന്റെ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 40000ത്തിൽ അധികം പേർക്ക് കൊവിഡ് ബാധിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയിൽ രോ​ഗ ബാധിതരുടെ എണ്ണം 30000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോ​ഗബാധിതർ 11 ലക്ഷം കവിഞ്ഞു.

സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുപ്രകാരം രാജ്യത്ത് ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തിൽ എത്തി. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 9000 കടന്നു. തമിഴ്നാട്ടിലും, കർണാടകയിലും, ആന്ധ്രാപ്രദേശിലും കൊവിഡ് അതി രൂക്ഷമാകുകയാണ്.