video
play-sharp-fill

ഓഫീസ് ജീവനക്കാരന് കൊറോണ വൈറസ് ബാധ ; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചുപൂട്ടി : എ.എ റഹീം ഉൾപ്പടെ ആറ് പേർ ക്വാറന്റൈനിൽ

ഓഫീസ് ജീവനക്കാരന് കൊറോണ വൈറസ് ബാധ ; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചുപൂട്ടി : എ.എ റഹീം ഉൾപ്പടെ ആറ് പേർ ക്വാറന്റൈനിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. കൂടാതെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെ ആറ് പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്നാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എ.എ റഹിം ഉൾപ്പെടെയുള്ള ആറ് പേർ നിരീക്ഷണത്തിൽ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തലസ്ഥാനത്ത് വൈറസ് വ്യാപനം ഗുരുതരമാവുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ഉൾപ്പെടെ 18 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ ഡോക്ടർമാരാണ്.

മെിക്കൽ കോളജിൽ ജനറൽ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags :