play-sharp-fill
അമ്മയേയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; ഇരുവരുടെയും ആത്മഹത്യയിൽ ദുരൂഹതയെന്ന് നാട്ടുകാർ

അമ്മയേയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; ഇരുവരുടെയും ആത്മഹത്യയിൽ ദുരൂഹതയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

കണ്ണൂർ : ആലക്കോട് തിമിരിയിൽ അമ്മയെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലക്കോട് തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി കിടുപ്പുമുറിയിലാണ് സന്ദീപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇയാളെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കാണാതായ ഇയാളുടെ അമ്മ ശ്യാമളയെ ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വിദേശത്ത് ജോലി ചെയ്ത് വരികെയായിരുന്നു സന്ദീപ്. കൊറോണയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന് മുൻപാണ് സന്ദീപ് നാട്ടിലെത്തുന്നത്. ഇരുവരുടെയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Tags :