
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജരേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാറാണ് സ്വപ്നയെ പ്രതിയായി ചേർത്തത്. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന. വ്യാജരേഖ, ആൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി ചേർത്തത്. എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് കേസിലെ ഒന്നാം പ്രതി.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നൽകുകയായിരുന്നു. ഇക്കാലയളവിൽ എയർ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്‌ന. സാറ്റ്‌സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉൾപ്പെടെ ഷിബു പരാതി നൽകിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നൽകാൻ കാരണമായത്. എയർ ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരെന്ന പേരിൽ പതിനാറോളം വനിതകളെ സ്വപ്‌ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നൽകുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം വലിയ തുറ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സ്വപ്നയെ പ്രതി ചേർത്തിരുന്നില്ല. തുടർന്ന് ഷിബു ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു. ഈ കേസിലാണ് സ്വപ്നയെ പ്രതിചേർത്തത്.