സ്വർണ്ണക്കടത്ത് കേസിൽ പിടിക്കപ്പെട്ടത് സ്വപ്‌ന സുരേഷല്ല; സ്വപ്‌നാ മുംതാംസ്; സ്വർണ്ണക്കടത്തിനു പിന്നിൽ ലവ് ജിഹാദും; സ്വപ്നയെ മതംമാറ്റി മുസ്ലീമാക്കി സംഘപരിവാർ; പർദയിട്ട് എത്തിയ സ്വപ്‌നയുടെ ചിത്രങ്ങൾ വൈറലാക്കി സംഘപരിവാർ ഗ്രൂപ്പുകൾ; ആകെ നാറിയ ഹൈന്ദവ സമുദായത്തെ രക്ഷിക്കാൻ അവതരിച്ച് രക്ഷകർ..!

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണമായാലും മയക്കുമരുന്നായാലും കള്ളക്കടത്തുകൾ കേരളത്തിലെ ഒരു സമുദായത്തിനു മാത്രം തീറെഴുതി നൽകിയിരിക്കുകയാണ്. ഈ സമുദായത്തിൽപ്പെട്ടവരാണ് കള്ളക്കടത്തിനും ഹവാല കുഴൽപ്പണം ഇടപാടുകൾക്കും പിന്നിലെന്നുള്ള വലിയ പ്രചാരണം കേരളത്തിൽ നടക്കുന്നുണ്ട്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരിൽ ഏറെയും ഈ സമുദായത്തിൽപ്പെട്ടവരാണ് എന്ന വിരോധാഭാസവും ഉണ്ട്.

എന്നാൽ, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണംകടത്തിയ കേസ് പുറത്തു വന്നതോടെ വന്ന പേരുകൾ ഈ സമുദായത്തിലെ ആളുകളുടേത് മാത്രമല്ല. ഹിന്ദു സമുദായത്തിലെ പ്രത്യേകിച്ച നായർ വിഭാഗത്തിലെ ആളുകളാണ് കൂടുതലായും പ്രതിചേർക്കപ്പെട്ടത്. ഇതോടെയാണ് സംസ്ഥാനത്ത് ഹൈന്ദവരുടെ സംരക്ഷകരായ സംഘപരിവാറുകാർ രംഗത്ത് ഇറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളുടെ പേര് സന്ദീപ് നായർ എന്നായിരുന്നു. ജന്മഭൂമി ദിനപത്രമാകട്ടെ ഈ പ്രതിയുടെ പേര് സന്ദീപ് എന്നു മാത്രമാക്കി നൽകി. നായർ എന്ന വാല് മുറിച്ചു മാറ്റിയാണ് ജന്മഭൂമി ഹൈന്ദവ സംരക്ഷകരുടെ കുപ്പായം ചാർത്തിയത്. മുസ്ലീം സമുദായത്തിലെ ഒരു യുവാവാണ് കേസിൽ പ്രതിയായിരുന്നതെങ്കിൽ ഈ കേസിനു പിന്നിൽ തീവ്രവാദ ബന്ധം ആദ്യം തന്നെ കുത്തി നിറച്ചിരുന്ന ജന്മഭൂമിയും ജന്ം ചാനലും വിഷയത്തിൽ നിന്നും ശ്രദ്ധമാറ്റി മുഖ്യമന്ത്രിയുടെ ഓഫിസിലേയ്ക്കു മാറ്റി വച്ചിരിക്കുകയാണ്.

ഇതിനിടെയാണ് കേസിനെപ്പറ്റി സംഘപരിവാർ അനൂകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ പുതിയ പ്രചാരണം രംഗത്തിങ്ങിയത്. സ്വപ്‌ന സുരേഷിന്റെ യഥാർത്ഥ പേര് സ്വപ്‌ന മുംതാസ് എന്നാണെന്നും, ഇവർ ലവ് ജിഹാദിന്റെ ഇരയാണ് എന്നുമുള്ള പ്രചാരണമാണ് സംഘപരിവാർ ഗ്രൂപ്പുകൾ നടത്തുന്നത്. സ്വപ്‌നയുടെ രണ്ടാം വിവാഹം ലവ് ജിഹാദിന്റെ ഉദാഹരണമാണ് എന്ന വാദമാണ് ഈ സംഘം ഉയർത്തുന്നത്. അതുകൊണ്ടു തന്നെയാണ് സ്വർണ്ണക്കടത്തിനു പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നും ഇവർ വാദിക്കുന്നു.